Fuel Price Hike: രാജ്യത്ത് Fuel Price സെഞ്ച്വറി അടിച്ച് മുന്നേറുകയാണ്... കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയ്ക്കൊപ്പം ഇന്ധനവിലയും ഒപ്പം വിലക്കയറ്റവും സാധാരണക്കാരെ നട്ടം തിരിയിയ്ക്കുകയാണ്.
ഈയവസരത്തില്‍ ഇന്ധനവില കുറയുമോ എന്നാ ചോദ്യമാണ് സാധാരണക്കാരില്‍നിന്നും ഉയരുന്നത്. എന്നാല്‍, വസ്തുതകള്‍ ചൂണ്ടിക്കാട്ടുന്നത് മറ്റൊന്നാണ്...
ഉയരുന്ന ഇന്ധന വിലയ്ക്കെതിരെ (Fuel Price) പ്രതിഷേധങ്ങള്‍ നടക്കുമ്പോഴും സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ വില കുറയ്ക്കാന്‍ തയ്യാറാവുന്നില്ല എന്നതാണ് വസ്തുത.
ഇരു സര്‍ക്കാരുകള്‍ക്കും നികുതി പണം ആവശ്യമാണ്. കോവിഡ് പ്രതിസന്ധിയില്‍നിന്നും കരകയറാന്‍ നികുതി പണം കൂടിയേ തീരൂ എന്ന തീരുമാനത്തിലാണ് ഇരു സര്‍ക്കാരുകളും... അതിനാല്‍, ഇന്ധന വില കുറയ്ക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഇടപെട്ടിട്ടില്ല. എണ്ണ കമ്പനികളാണ് വില തീരുമാനിക്കുന്നതെന്ന വാദമാണ് കേന്ദ്ര സര്‍ക്കാര്‍ നിരത്തുന്നത്.
എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം മുന്‍പും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. രണ്ടാം കോവിഡ് വരവോടെ സര്‍ക്കാരിന്‍റെ ചിലവുകള്‍ വര്‍ദ്ധിച്ചുവെന്നും വാക്‌സിനേഷനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ പണം വേണ്ടിവരുന്നുവെന്നുമാണ് സര്‍ക്കാര്‍ നിരത്തുന്ന വാദം.
ഇന്ധനവില കുറയ്ക്കാന്‍ മറ്റൊരു മാര്‍ഗ്ഗം എന്നു പറയുന്നത് പെട്രോളിയം ഉല്‍പ്പന്നങ്ങളെ GST യുടെ പരിധിയില്‍ കൊണ്ടുവരിക എന്നതാണ്. ഇതിന് സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവുന്നില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
ഇന്ധനത്തിന് നിലവില്‍ കേന്ദ്ര നികുതി ഉയര്‍ന്നും അതിന് ആനുപാതികമായി സംസ്ഥാനവും നികുതി ചുമത്തുന്നുണ്ട്. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ നികുതി കുറയ്ക്കാതെ സംസ്ഥാന നികുതി കുറയ്ക്കില്ലെന്ന നിലപാടിലാണ് മിക്ക സംസ്ഥാനങ്ങളും.
Also Read: Petrol Price Today : വീണ്ടും ഉയർന്ന് രാജ്യത്തെ ഇന്ധന വില; നട്ടം തിരിഞ്ഞ് ജനങ്ങൾ
എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചതോടെ ഇന്ത്യയില്‍ ഇന്ധനവില വളരെ വേഗത്തിലാണ് കുതിയ്ക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയില്‍ വില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. പെട്രോളിയം കയറ്റുമതി രാജ്യങ്ങളും ഒപ്പെക്കും തമ്മിലുള്ള കരാറും ഫലപ്രദമായിട്ടില്ല. ഇതു ഇന്ത്യന്‍ വിപണിയെ സാരമായി ബാധിക്കുണ്ട്.
എന്തായാലും. ഒരു കാര്യം വ്യക്തമാണ്, രാജ്യത്ത് പെട്രോള്‍. ഡീസല്‍, പാചകവാതകം തുടങ്ങിയവയുടെ വില അടുത്തെങ്ങും കുറയുമെന്ന് പ്രതീക്ഷിക്കേണ്ട...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.