Mumbai : സീ എന്റർടൈൻമെന്റ് എന്റർപ്രൈസ്സ് ലിമിറ്റഡും  (ZEEL) - സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക് ഇന്ത്യയും (Sony Pictures) തമ്മിലുള്ള ലയന നടപടികൾ തുടരുകയാണ്. ലയന (Merger) നടപടികൾ  അതിന്റെ അവസാന ഘട്ടത്തിലാണെന്ന് സീ എന്റർടൈൻമെന്റിന്റെ മാനേജിങ് ഡയറക്ടറും, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പുനീത് ഗോയിങ്ക (Punit Goenka) പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊവ്വാഴ്ച എപിഒഎസ് ഇന്ത്യ സമ്മിറ്റിൽ മുഖ്യപ്രഭാഷണം  നടത്തുകയായിരുന്നു അദ്ദേഹം. ഈ ലയനം എല്ലാ സ്റ്റേക്ക് ഹോൾഡേഴ്‌സിനും, സാമ്പത്തിക വ്യവസ്ഥയ്ക്ക് മൊത്തത്തിലും വൻ നേട്ടം ഉണ്ടാക്കുമെന്ന് അദ്ദേഹം സമ്മിറ്റിൽ പറഞ്ഞതായി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.


ALSO READ: Zeel-Sony Merger: സീ എന്റർടൈൻമെന്റ്-സോണി പിക്ചേഴ്സ് ലയനം: പുനീത് ഗോയങ്ക പുതിയ കമ്പനിയുടെ MD-CEO ആയി തുടരും


സീയും സോണിയും കൂടിയുള്ള ലയനം പൂർത്തിയാകുന്നതോടെ, ഇത് രാജ്യത്തെ  ഏറ്റവും വലിയ എന്റർടൈൻമെന്റ് സ്ഥാപനമാകുമെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല വരുമാനം ഏകദേശം 2 ബില്യൺ ഡോളറിനോട് അടുത്ത് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലയനത്തിൽ സോണി നെറ്റവർക്ക് നിക്ഷേപിച്ചിരിക്കുന്ന 1.575 ബില്യൺ ഡോളറിന്റെ മുടക്ക് മുതൽ സ്‌പോർട്‌സ് ഉൾപ്പെടെയുള്ള പ്രീമിയം കണ്ടെന്റുകളിൽ മുടക്കാനുള്ള അവസരം നൽകുമെന്നും, ഇത് സ്റ്റേക്ക് ഹോൾഡേഴ്സിന് വളരെയധികം നേട്ടമുണ്ടാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ALSO READ:  Breaking News: Zee എന്റർടെയ്ൻമെന്റ് സോണി പിക്‌ചേഴ്‌സുമായി ലയിച്ചു


ലയനത്തിന് ശേഷം സ്ഥാപനം കൂടുതലായും കായിക മേഖലയിലായിരിക്കും ശ്രദ്ധ ചെലുത്തുകയെന്നും ഗോയിങ്ക അറിയിച്ചു. ഈ അവസരം  വളരെ വലുതാണെന്നും, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വളരെ മികച്ച സാധ്യതകളാണ് ഇപ്പോൾ മുന്നോട്ട്  വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 5 വർഷങ്ങൾക്ക് മുമ്പ് ഈ സാധ്യതകൾ  ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ALSO READ: ZEEL Board മാറ്റം വരുത്തണമെന്ന് Invesco, ബോർഡിലേക്ക് അമേരിക്കൻ കമ്പനി നിർദേശിക്കുന്നവരുടെ യോഗ്യത എന്താണെന്ന് ചോദ്യം ഉയരുന്നു


കോവിഡ് മഹാമാരിക്ക് മുമ്പ് 4 മുതൽ 5 കോടി ആളുകൾ വരെ എന്റർടൈൻമെന്റ് കണ്ടെന്റുകൾക്കായി ആളുകൾ പൈസ മുടക്കുമെന്ന് വിചാരിച്ചിരുന്ന് പോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരു വലിയ സംഖ്യ അല്ലെങ്കിലും ഇതിനായി പണം പമുടക്കാൻ ആളുകൾ തയ്യാറാണ്. ഇങ്ങനെ തയ്യാറുള്ള ആളുകളുടെ എണ്ണം  ഇനിയും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യൻ സബ്‌സ്‌ക്രിപ്‌ഷൻ വീഡിയോ ഓൺ ഡിമാൻഡ് (എസ്‌വിഒഡി) വിപണി 20 കോടിയായി വളരുമെന്നും അദ്ദേഹം വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.