നിരവധി മാസത്തെ ചർച്ചകൾക്ക് ശേഷം സീ എന്റർടൈൻമെന്റും സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്ക് ഇന്ത്യയും തമ്മിലുള്ള ലയനത്തിന് അംഗീകാരം. കരാർ അനുസരിച്ച്, സോണി പിക്ചേഴ്സ് എന്റർടൈൻമെന്റ് 1.575 ബില്യൺ ഡോളർ ലയിപ്പിച്ച സ്ഥാപനത്തിൽ നിക്ഷേപിക്കും. സ്ഥാപനത്തിന്റെ MD & CEO ആയി പുനിത് ഗോയങ്ക തുടരും.
സാമ്പത്തിക കാര്യങ്ങൾ മാത്രമല്ല, Strategic മൂല്യങ്ങൾ കൂടി പരിഗണിച്ചാണ് സോണി പിക്ച്ചേഴ്സുമായി ലയിച്ചതെന്ന് ZEEL ബോർഡ് പ്രസ്താവനയിൽ പറഞ്ഞു. ലയനത്തിന് ശേഷം, സോണി 1.57 ബില്യൺ ഡോളർ നിക്ഷേപിക്കുകയും 52.93% നിയന്ത്രണ ഓഹരികളുള്ള Majority Stakeholder ആകുകയും ചെയ്യും. അതേസമയം, സീലിന്റെ ഓഹരിയുടമകൾക്ക് 47.07 ശതമാനം ഓഹരികൾ ഉണ്ടായിരിക്കും.
Also Read: PM Modi US Visit: പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം
ഇരുകമ്പനികളും Non-Binding Agreementൽ ഏർപ്പെടുകയും തങ്ങളുടെ ലീനിയർ നെറ്റ്‌വർക്കുകൾ, ഡിജിറ്റൽ ആസ്തികൾ, ഉൽപാദന പ്രവർത്തനങ്ങൾ, പ്രോഗ്രാം ലൈബ്രറികൾ എന്നിവ സംയോജിപ്പിക്കുകയും ചെയ്തു. ലയിപ്പിച്ച സ്ഥാപനം ഇന്ത്യയിലെ ഒരു Listed Company ആയി തുടരുമെന്നും സീൽ ബോർഡ് കൂട്ടിച്ചേർത്തു.
Also Read: Operation Java മെയ് 15ന് Zee Keralam വേൾഡ് ടെലിവിഷൻ പ്രീമിയറായി റിലീസ് ചെയ്യുന്നു, ഒപ്പം Zee5 ലും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...