രാജ്യത്തുടനീളമുള്ള 1.87 കോടിയിലധികം നികുതിദായകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആദായനികുതി വകുപ്പ് ഇതിനകം 1.67 ലക്ഷം കോടി രൂപ റീഫണ്ട് ചെയ്തിട്ടുണ്ട്. 2022 ഫെബ്രുവരി 7 വരെയുള്ള കണക്കാണിത്. മൊത്തം റീഫണ്ടുകളിൽ 59,949 കോടി രൂപ വ്യക്തിഗത ആദായ നികുതിയായും 1,07,099 കോടി രൂപ കോർപ്പറേറ്റ് നികുതിയായും റീഫണ്ട് ചെയ്തതായി വകുപ്പ് ചൂണ്ടിക്കാട്ടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

2021 ഏപ്രിൽ 1 മുതൽ 2022 ഫെബ്രുവരി 7 വരെ 1.87 കോടിയിലധികം നികുതിദായകർക്ക് CBDT 1,67,048 കോടി രൂപ റീഫണ്ട് നൽകിയതായാണ് ട്വീറ്റ് ചെയിതിരുന്നത്.


Also Read: Income tax portal issue​: ഇൻഫോസിസ് സിഇഒ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കേന്ദ്രസർക്കാർ


ആദായ നികുതി റീഫണ്ട് നില പരിശോധിക്കുന്നതിനുള്ള ഘട്ടങ്ങൾ:


ആദായനികുതി റീഫണ്ട് നില കണ്ടെത്താൻ നികുതിദായകർ ചുവടെ സൂചിപ്പിച്ച ഘട്ടങ്ങൾ പാലിക്കേണ്ടതുണ്ട്:


ഘട്ടം 1: www.incometax.gov.in എന്ന ഔദ്യോഗിക ആദായനികുതി വെബ്സൈറ്റ് സന്ദർശിക്കുക.


ഘട്ടം 2: യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.


ഘട്ടം 3: 'ഇ-ഫയലിംഗ്' വിഭാഗത്തിൽ പോയി 'ഇൻകം ടാക്സ് റിട്ടേൺസ്' ഓപ്ഷൻ തിരഞ്ഞെടുക്കുക.


ഘട്ടം 4: 'വ്യൂ ഫയൽ റിട്ടേൺ' ബട്ടൺ തിരഞ്ഞെടുക്കുക.


ഘട്ടം 5: തുടർന്ന് ITR-ന്റെ വിശദാംശങ്ങൾ നിങ്ങൾക്ക് പരിശോധിക്കാം.


Also Read: New Income Tax E-Portal : ഇൻകം ടാക്‌സിന്റെ പുതിയ ഇ പോർട്ടൽ ജൂൺ 7 മുതൽ നിലവിൽ വരുന്നു; പുതിയ പോർട്ടലിനെ കുറിച്ച് അറിയേണ്ടതെല്ലാം


ആദായ നികുതി റിട്ടേണുകൾ ലഭിച്ചില്ലെങ്കിൽ എന്തുചെയ്യണമെന്ന് നോക്കാം:


ഘട്ടം 1: incometax.gov.in എന്ന ഔദ്യോഗിക പോർട്ടൽ സന്ദർശിച്ച് നികുതിദായകർക്ക് അവരുടെ പരാതികൾ രേഖപ്പെടുത്താം. 


ഘട്ടം 2: പ്രവൃത്തിദിവസങ്ങളിൽ രാവിലെ 8നും രാത്രി 8നും ഇടയിൽ ഐടി വകുപ്പിന്റെ ടോൾ ഫ്രീ നമ്പർ 1800-103-4455 ൽ വിളിച്ചും പരാതി നൽകാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.