പാലക്കാട്: ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും 10.4 കിലോ കഞ്ചാവ് പിടികൂടി. ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും ഒറ്റപ്പാലം എക്സൈസ് റേഞ്ചു൦ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.കോർബ -കൊച്ചുവേളി എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്മെന്റിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്നും 8.1 കിലോ ഗ്രാം  കഞ്ചാവ് കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മറ്റൊരു കേസിൽ, ധന്ബാദ് -ആലപ്പി എക്സ്പ്രസിൽ കഞ്ചാവ് കടത്തികൊണ്ടിവരുമ്പോൾ  പരിശോധന സ൦ഘത്തെ വെട്ടിച്ച് കടക്കാ൯ ശ്രമിച്ച ഒഡീഷ സ്വദേശി  മിഖായാൽ പ്രതാൻ (21) കീഴ്പ്പെടുത്തി പരിശോധിച്ചതിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 2.3 കിലോ കഞ്ചാവ് കണ്ടെടുത്തു. 


അതിഥിതൊഴിലാളികൾക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ പ്രതി എന്ന് ഉദ്യോഗസ്ഥ൪  അറിയിച്ചു. അറസ്റ്റ്  ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 8.1 കിലോ കഞ്ചാവ് കടത്തിയ കടത്തിയ പ്രതിയെ പിടികൂടുന്നതിനായി എക്സൈസു൦ ആ൪പിഎഫു൦ അന്വേഷണം ഊർജിതമാക്കി.


പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 5 ലക്ഷം രൂപയ്ക്കുമേൽ വില വരും. ട്രെയി൯ വഴിയുള്ള ലഹരി കടത്തിനെതിരെ പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്ന് ആ൪പിഎഫ് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.