അമ്മയെ വിളിക്കാൻ വന്ന 10 വയസ്സുകാരിയെ പീഡിപ്പിച്ചു; 17 വര്‍ഷം കഠിന തടവ്
വിവിധ വകുപ്പുകളിലായി 17 വര്‍ഷം തടവും, മൂന്നു ലക്ഷം രൂപ പിഴയുമാണ് പോക്സോ കോടതി ജഡ്ജി കെ.എം വാണി വിധിച്ചത്
ചേര്‍ത്തല: അമ്മയെ അന്വേഷിച്ച് അയല്‍വീട്ടിലേക്ക് എത്തിയ 10 വയസ്സുകാരിയ്ക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ പ്രതിക്ക് 17 വര്‍ഷം കഠിന തടവ്. അര്‍ത്തുങ്കല്‍ സ്വദേശി പൊന്നൻ (57) നെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ കോടതിയാണ് പോക്സോ കേസില്‍ ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിലായി 17 വര്‍ഷം തടവും, മൂന്നു ലക്ഷം രൂപ പിഴയുമാണ് പോക്സോ കോടതി ജഡ്ജി കെ.എം വാണി വിധിച്ചത്.പിഴത്തുക ഇരയ്ക്ക് നല്‍കണം. ഇനി പിഴ ഒടുക്കാത്ത പക്ഷം ഒരു വര്‍ഷം തടവ് കൂടി അനുഭവിക്കണം.
2020 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അമ്മയെ അന്വേഷിച്ച് അയല്‍വീട്ടിലേക്ക് എത്തിയ 10 വയസ്സുകാരിയ്ക്ക് നേരെ 57കാരനായ പ്രതി അതിക്രമം നടത്തുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുട്ടിയെ പ്രതി പിന്തുടര്‍ന്ന് അതിക്രമം നടത്തുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...