മലപ്പുറം : ഒരു വയസ് പോലും തികയാത്ത ആൺകുഞ്ഞിനെ കൊന്ന ഓടയിൽ തള്ളിയ കേസിൽ അമ്മയും കാമുകനും കാമുകന്റെ പിതാവും അറസ്റ്റിൽ. തിരൂരിൽ ഹോട്ടൽ ജീവനക്കാരായ തമിഴ്നാട് നെയ്വേലി സ്വദേശികളായ ശ്രീപ്രിയയും സുഹൃത്ത് ജയസൂര്യ ഇയാളുടെ പിതാവ് കുമാർ എന്നിവരാണ് തിരൂർ പോലീസിന്റെ പിടിയിലായത്. രണ്ട് മാസം മുമ്പ് ശ്രീപ്രിയയും കാമകുൻ ജയസൂര്യയും പിതാവ് കുമാറും ചേർന്ന് കുഞ്ഞിനെ അടിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് ശ്രീപ്രിയ കുഞ്ഞിന്റെ മൃതദേഹം കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കി തൃശൂർ റെയിൽവെ സ്റ്റേഷന് സമീപത്തെ ഓവ്ചാലിൽ തള്ളുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയെയാണ് ഇവർ കൊലപ്പെടുത്തിയത്. രണ്ട് വർഷം മുമ്പാണ് നെയ്വേലി സ്വദേശിയായ മണിബാലൻ ശ്രീപ്രിയയെ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തിലുണ്ടായി കുട്ടിയെയാണ് ശ്രിപ്രിയയുടെ കാമുകനും കാമുകന്റെ പിതാവും ചേർന്ന് കൊലപ്പെടുത്തിയത്. മൂന്ന് മാസം മുമ്പാണ് ആദ്യ ഭർത്താവിന് വിട്ട് ശ്രീപ്രിയ മകനുമായി കാമുകനൊപ്പം തിരൂരിലേക്കെത്തുന്നത്. ഇരുവരും തിരൂരിൽ ഹോട്ടലിൽ ജോലി ചെയ്ത് വരികെയായിരുന്നു.


ALSO READ : Murder Case: ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിന തടവ്


ശ്രീപ്രിയയുടെ സഹോദരീഭർത്താവ് സിലമ്പരശൻ ഇവരെ യാദൃച്ഛികമായി തിരൂരിൽ വെച്ച് കാണുന്നതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം പുറംലോകം അറിയുന്നത്. സിലമ്പരശനും ഭാര്യ വിജയയും പുത്തനത്താണിയിലാണ് താമസിക്കുന്നത്. തുടർന്ന് സിലമ്പരശനും ഭാര്യയും ശ്രീപ്രിയയെ അന്വേഷിച്ചെത്തുമ്പോഴാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതും മൃതദേഹം തൃശൂരിൽ ഉപേക്ഷിച്ചതുമായി കാര്യങ്ങൾ സഹോദരിയോട് വെളിപ്പെടുത്തിന്നത്. 


തുടർന്ന് തിരൂർ പോലീസ് വിവരം അറിയിക്കുകയായിരുന്നു. പുല്ലൂരിൽ എസ്ഐഒ ബസ് സ്റ്റോപ്പിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പ്രതികളുടെ വീട്ടിൽ പോലീസെത്തുകയും ശ്രീപ്രിയയെയും ജയസൂര്യയയും പിതാവ് കുമാറിനെയു കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. തന്നെ മറ്റൊരു മുറിയിൽ പൂട്ടിയിട്ട കാമുകനും അയാളുടെ പിതാവും ചേർന്ന് കുഞ്ഞിനെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നുയെന്ന് യുവതി പോലീസിന് മൊഴി നൽകി. തുടർന്ന് അവരുടെ നിർദേശപ്രകാരമാണ് കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി തൃശൂർ റെയിൽവെ സ്റ്റേഷന് സമീപം ഉപേക്ഷിച്ചതെന്ന് യുവതി പോലീസിനെ അറിയിക്കുകയും ചെയ്തു.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.