Murder Case: ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിന തടവ്

Crime News: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വിളക്കുപാറ ശാഖയിലെ കാഷ്യർ ആയി ജോലി നോക്കുകയായിരുന്ന സുനിത ജോലി കഴിഞ്ഞ് ഇളയ മകനോടൊപ്പം മാവേലി സ്റ്റോറിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലെത്തിയതിനു പിന്നാലെയായിരുന്നു കൊല്ലപ്പെട്ടത്.

Written by - Zee Malayalam News Desk | Last Updated : Mar 1, 2024, 11:56 AM IST
  • ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം
  • അഞ്ചൽ സ്വദേശിയായ സുനിതയെ അവരുടെ കുടുംബ വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഈ വിധി
  • സംഭവം നടന്നത് 2021 ഡിസംബർ 22 ന് വൈകുനേരം ആറു മണിയോടെയായിരുന്നു
Murder Case: ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിന തടവ്

കൊല്ലം: ഭാര്യയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ചൽ വിളക്കുപാറ ഇടക്കൊച്ചി സാം വിലാസത്തിൽ സാം കുമാറിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. അഞ്ചൽ സ്വദേശിയായ സുനിതയെ അവരുടെ കുടുംബ വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് കൊല്ലം നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഉഷ നായർ ശിക്ഷ വിധിച്ചത്. 

Also Read: സിദ്ധാർത്ഥിന്റെ മരണം: എസ്എഫ്ഐ നേതാക്കളടക്കം 3 പേർകൂടി കീഴടങ്ങി

സുനിതയുടെ അമ്മായിയുടെ മകൻ കൂടിയാണ് പ്രതിയായ സാംകുമാർ. സംഭവം നടന്നത് 2021 ഡിസംബർ 22 ന് വൈകുന്നേരം ആറു മണിയോടെയായിരുന്നു. സാം കുമാർ മദ്യപിച്ചെത്തി സുനിതയെയും മക്കളെയും മർദിക്കുന്നത് പതിവായതിനെ തുടർന്ന് സുനിതയും മക്കളും അടുത്തുള്ള കുടുംബ വീട്ടിലേക്കു താമസം മാറിയിരുന്നു. ഇതിനു ശേഷം 2021 സെപ്റ്റംബറിൽ കുടുംബവീട്ടിലെത്തിയ സാം കുമാർ സുനിതയേയും ഇളയ മകനേയും സുനിതയുടെ അമ്മയേയും ക്രൂരമായി മർദ്ദിച്ചിരുന്നു. 

Also Read: 300 വർഷങ്ങൾക്ക് ശേഷം ശിവരാത്രിയിൽ അപൂർവ്വ സംയോഗം; ഈ രാശിക്കാർ ശരിക്കും മിന്നിത്തിളങ്ങും!

ഈ സംഭവത്തിൽ സാം കുമാറിനെ ഏരൂർ പോലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡിലാവുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിൽ സാം കുമാർ വധഭീഷണി മുഴക്കിയതിനാൽ സുനിത പുനലൂർ കോടതിയിൽ നിന്നും പ്രത്യേക സംരക്ഷണത്തിനായുള്ള ഉത്തരവ് നേടിയിരുന്നു. ഇതു നിലനിൽക്കെയായിരുന്നു കൊലപാതകം നടന്നതും. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വിളക്കുപാറ ശാഖയിലെ കാഷ്യർ ആയി ജോലി നോക്കുകയായിരുന്ന സുനിത ജോലി കഴിഞ്ഞ് ഇളയ മകനോടൊപ്പം മാവേലി സ്റ്റോറിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലെത്തിയതിനു പിന്നാലെയായിരുന്നു കൊല്ലപ്പെട്ടത്.

Also Read: വെള്ളിയാഴ്ച ഈ രാശിക്കാർക്കുണ്ടാകും ലക്ഷ്മി ദേവിയുടെ അനുഗ്രഹം, ലഭിക്കും വൻ സമ്പത്ത്!

മാവേലിയിൽ നിന്നും വാങ്ങിക്കൊണ്ടുവന്ന ബിസ്കറ്റ് മക്കൾക്ക് കൊടുത്തുക്കൊണ്ടിരിക്കെ സാം കുമാർ വീട്ടിലേക്ക് അതിക്രമിച്ചു കയറി സുനിതയെ ഉപദ്രവിക്കുകയും ശേഷം വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു. ആക്രമണത്തിൽ സുനിതയുടെ ശരീരത്തിൽ 46 വെട്ടേറ്റിരുന്നു മാത്രമല്ല വെട്ടേറ്റ് ഇരു കയ്യും മുറിഞ്ഞു തൂങ്ങിയിരുന്നു. കേസിൽ മൂത്തമകനും അമ്മയും സമീപവാസികളും ഉൾപ്പെടെ 34 സാക്ഷികളും 31 രേഖകളും കോടതിയിൽ തെളിവായി സമർപ്പിച്ചു. ഈ കേസ് അന്വേഷിച്ചത് ഏരൂർ ഇൻസ്പെക്ടർ കെ.എസ്.അരുൺകുമാറായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അരമന സി.കെ.സൈജു, അഡ്വ.ഷംല മേച്ചേരി, അഡ്വ. മീനു ദാസ് എന്നിവരാണ് കോടതിയിൽ ഹാജരായത്.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News