മലപ്പുറം:  തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പന്ത്രണ്ടര കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോയമ്പത്തൂര്‍ മംഗലാപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെയാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് ആർപിഎഫ് സംഘം എക്സൈസിന് കൈമാറി.


COMMERCIAL BREAK
SCROLL TO CONTINUE READING

ആര്‍.പി.എഫ്, എക്സൈസ് സംയുക്ത പരിശോധനക്കിടെയാണ് ഇന്നലെ ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ തിരൂർ റെയിൽവെ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ലഭിച്ചത്. ആറ് പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.


ALSO READ : യുവാവിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്ന സംഭവം; മരിച്ചയാളെ തിരിച്ചറിഞ്ഞു


കോയമ്പത്തൂര്‍ മംഗലാപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെയായിരുന്നു സംഭവം. റെയ്ഡ് ഭയന്ന് സംഘം ബാഗ് ഉപേക്ഷിച്ച് കഞ്ചാവ് കടന്നതായി സംശയിക്കുന്നുയെന്ന് ആർപിഎഫ് അറിയിച്ചു. റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ആര്‍.പി.എഫ് സി.ഐ കെ സുനില്‍കുമാര്‍, എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ നൗഷാദ്, പ്രിവന്റീവ് ഓഫിസര്‍ രവീന്ദ്രനാഥ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ വി.പി പ്രമോദ്, അനൂപ്, നൗഷാദ് മോന്‍ , ആര്‍.പി.എഫ് എസ്.ഐ സാജു തോമസ്, എ.എസ്.ഐ ഹരിഹരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ