കൊച്ചി : ഇന്ത്യൻ സമുദ്രാതിർത്തിയിൽ നിന്നും 12,000 കോടി രൂപ വിലമതിക്കുന്ന വൻ ലഹരി മരുന്ന് വേട്ട. 3,200 കിലോ മെത്താഫെറ്റമിൻ, 500 കിലോ ഹെറോയിൻ, 529 കിലോ ഹഷീഷ് ഓയിലാണ് കൊച്ചിയിൽ ഇന്ത്യൻ സമുദ്രാതിർത്തിയിൽ നിന്നും നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടിയത്. നാവികസേനയുമായി ചേർന്ന നടത്തിയ ഓപ്പറേഷൻ സമുദ്രഗുപ്തയുടെ ഭാഗമായിട്ടാണ് വൻ ലഹരി മരുന്ന വേട്ട. കപ്പലിൽ സംശയാസ്പദമായ സാഹചര്യത്തിൽ പാകിസ്ഥാൻ, ഇറാൻ സ്വദേശികളെ അറസ്റ്റ് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബലൂചിസ്ഥാനിലെ മക്രാനിൽ നിന്നുള്ള ബോട്ടിലാണ് വമ്പൻ ലഹരി മരുന്ന് വേട്ടയുണ്ടായിരിക്കുന്നത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നാവിക സേന കപ്പൽ വളയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ 134 ചാക്ക് മെത്താഫിറ്റമിനാണ് എൻസിബി കണ്ടെത്തിയത്.


ALSO READ : Drugs Smuggling: നേടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; ഒരാൾ അറസ്റ്റിൽ


രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരി വേട്ടയാണ് സമുദ്രഗുപ്ത ഓപ്പറേഷന്റെ ഭാഗമായി എൻസിബിയും നാവികസേനയും സംയുക്തമായി ചേർന്ന നടത്തിയിരിക്കുന്നത്. കൂടാതെ രാജ്യത്തെ ഏറ്റവും വലിയ മെത്താഫെറ്റിമിൻ വേട്ടയും കൂടിയാണിതെന്ന് എൻസിബി വാർത്ത കുറിപ്പിലൂടെ അറിയിച്ചു. ശ്രീലങ്ക, മാലിദ്വീപി എന്നിവടങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കപ്പലിൽ പരിശോധന നടത്തിയത്. പിടിച്ചെടുത്ത ലഹരി വസ്തുക്കളും കപ്പലും ഒരു സ്പീഡ് ബോട്ടും  നാവികസേന കൊച്ചിയിലെ മട്ടാഞ്ചേരി തീരത്തെത്തിച്ചു.


അതേസമയം ഇന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 40 ലക്ഷം രൂപയോളം വില വരുന്ന ആംഫെറ്റമിനുമായി മാലിദ്വീപ് സ്വദേശിയെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. മാലിദ്വീപിലേക്ക് പോകുന്നതിനിടെയാണ് വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്.  33 കാപ്സ്യൂളുകളിലായി 325 ഗ്രാം മയക്കുമരുന്ന് തുടയില്‍ കെട്ടിവെച്ച നിലയിലായിരുന്നു. ഇയാളെ എൻസിബിക്ക് കൈമാറി.


യൂസഫ് ഫൗദ് കഴിഞ്ഞ മാസമാണ് കേരളത്തിലെത്തിയത്. ഇയാൾക്ക് എവിടെ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷിക്കുന്നുണ്ട്.  ഇയാൾ മയക്കുമരുന്ന് കടത്താന്‍ വേണ്ടിയാണോ എത്തിയതെന്നാണ് സംശയം.  മാത്രമല്ല ഇയാൾ മുന്‍പും ഇതേ രീതിയിൽ മയക്കുമരുന്ന് കടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇയാളെ ചോദ്യം ചെയ്യലിനുശേഷം കോടതിയില്‍ ഹാജരാക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.