തിരുവനന്തുപരം: തലസ്ഥാനത്ത് വൻ കഞ്ചാവ് (Marijuana) വേട്ട. 140 കിലോ കഞ്ചാവാണ് പിടികൂടിയത്. കുമാരപുരം പൂന്തി റോഡിൽ ആളൊഴിഞ്ഞ പുരയിടത്തില്‍ പൈപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. മെഡിക്കൽ കോളജ് പൊലീസാണ് (Police) കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ തമിഴ്നാട്ടുകാരൻ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

തമിഴ്നാട്ടില്‍ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് തിരുവനന്തപുരത്തും സമീപ ജില്ലകളിലും മൊത്തവില്‍പന നടത്തുന്ന സംഘമാണ് പിടിയിലായത്. കോയമ്പത്തൂര്‍ മധുര നഗര്‍ സ്വദേശി മുക്താര്‍ (21), സായിബാബ കോവില്‍ കെ.കെ. നഗറില്‍ ബാബു (29), കായംകുളം എരുവായില്‍ ശ്രീക്കുട്ടന്‍ (28) എന്നിവരെയാണ് ജില്ലാ ലഹരിമരുന്ന് വിരുദ്ധസേനയുടെ സഹായത്തോടെ മെഡിക്കല്‍ കോളജ് പൊലീസ് (Police) അറസ്റ്റ് ചെയ്തത്. പൂന്തിറോഡിലെ ആളൊഴിഞ്ഞ പുരയിടത്തിലെ പൈപ്പുകള്‍ക്കുള്ളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.


ALSO READ: വൈഗ കേസ്: കേരളത്തിലും തീരുന്നില്ല, സനുമോഹനെ മുംബൈ പോലീസും ചോദ്യം ചെയ്യും


സമീപകാലത്ത് പിടികൂടിയ ലഹരിമരുന്ന് കേസുകളുടെ തുടരന്വേഷണത്തില്‍ ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് ഈ സംഘത്തെ പിടികൂടിയത്. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന പച്ചക്കറി ഉള്‍പ്പടെയുള്ള ചരക്കുലോറികളിലാണ് ലഹരിമരുന്ന് കടത്ത്. ഈ സംഘത്തിന്റെ മറ്റിടപാടുകള്‍ സംബന്ധിച്ച് കൂടതല്‍ അന്വേഷണം (Investigation) നടത്തുമെന്ന് പൊലീസ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.