വൈഗ കേസ്: കേരളത്തിലും തീരുന്നില്ല, സനുമോഹനെ മുംബൈ പോലീസും ചോദ്യം ചെയ്യും

സനു മോഹനായി തിങ്കളാഴ്ച, ട്രാൻസിറ്റ് വാറണ്ട് അപേക്ഷ കോടതിയിൽ മുംബൈ പോലീസ് സമർപ്പിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : May 5, 2021, 01:15 PM IST
  • ചിട്ടിക്കമ്പനിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ചിട്ടി വിളിച്ചെടുത്ത് പണം നൽകാതെ കബളിപ്പിച്ചെന്ന കേസ്
  • ഇത്തരത്തിൽ നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്.
  • മഹാരാഷ്ട്ര പൊലീസ് കുറെ നാളുകളായി ഇയാളെ അന്വേഷിച്ച് വരികയായിരുന്നു
  • സനു മോഹനെ പോലീസ് മുംബൈയിലേക്ക് കൊണ്ടു പോയി.
വൈഗ കേസ്: കേരളത്തിലും തീരുന്നില്ല, സനുമോഹനെ മുംബൈ പോലീസും  ചോദ്യം ചെയ്യും

കൊച്ചി: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് വൈഗ വധകേസ് പ്രതി സനു മോഹനെ മുംബൈ പൊലീസ് (Mumbai Police) കസ്റ്റഡിയിൽ വാങ്ങി.മഹാരാഷ്ട്രയിൽ  മൂന്ന് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. 

സനു മോഹനായി തിങ്കളാഴ്ച, ട്രാൻസിറ്റ് വാറണ്ട് അപേക്ഷ കോടതിയിൽ മുംബൈ പോലീസ് സമർപ്പിച്ചിരുന്നു. ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി സനു മോഹനെ  പോലീസ് മുംബൈയിലേക്ക് (Mumbai) കൊണ്ടു പോയി. മുംബൈ പോലീസിൻറെ നാലംഗ സംഘമാണ് ഇയാളെ കൊണ്ടു പോവാനായി എത്തിയത്.

ALSO READ: Covid Second Wave: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തി ഓസ്‌ട്രേലിയയും; ലംഘിച്ചാൽ തടവും പിഴയും

2017-ലാണ് പുനെയിലെ ലെയ്ത്ത്, ഇരുമ്പ് ബിസിനസ് ചെയ്യുന്നതിനിടെയിൽ ഇവിടുത്തെ ചിട്ടിക്കമ്പനിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ചിട്ടി വിളിച്ചെടുത്ത്  പണം നൽകാതെ കബളിപ്പിച്ചെന്ന കേസ്.  മറ്റ് പലരിൽ നിന്നും ഇയാൾ പണം വാങ്ങിയിരുന്നു. അവർക്കും പണം തിരികെ നല്കിയിട്ടില്ല.  ഇത്തരത്തിൽ നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്.

ALSO READ: കൊടകര കുഴൽപ്പണക്കേസ്; പരാതിക്കാരന്റെ ഡ്രൈവറുടെ സഹായിയാണ് വിവരം ചോർത്തിയതെന്ന് പൊലീസ്

മഹാരാഷ്ട്രയിലെ കേസിൽ  യാതൊരു തുമ്പും കിട്ടാതെ  പൊലീസ്  അന്വേഷണം അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് വൈഗ കേസുമായി  ബന്ധപ്പെട്ടു കൊണ്ട്  കേരള പൊലീസ് അവിടെയെത്തുന്നത്. മഹാരാഷ്ട്ര പൊലീസ് കുറെ നാളുകളായി ഇയാളെ അന്വേഷിച്ച് വരികയായിരുന്നു . മൂന്നു കോടിയുടെ തട്ടിപ്പ് നടത്തിയ ശേഷം അവിടെനിന്ന് മുങ്ങിയ ഇയാളെക്കുറിച്ച് ഒരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News