പാകിസ്ഥാൻ മുദ്രാവാക്യങ്ങൾ: എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ കേസ്
ബുധനാഴ്ച രാവിലെ ബൽത്തങ്ങാടി ഉജിറെ എസ്.ഡി.എം.എം.പി. യു. കോളജിന് മുന്നിലാണ് സംഭവം.‘പാകിസ്താൻ സിന്ദാബാദ്’ എന്നുള്ള മുദ്രാവാക്യം അടങ്ങുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കർണ്ണാടക: ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വിജയം ആഘോഷിച്ചതിനൊപ്പം പാകിസ്ഥാൻ മുദ്രാവാക്യങ്ങൾ വിളിച്ച 15 എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസ്സെടുത്തു,പിലിചഡികല്ലു കുവെട്ടു നിവാസികളായ എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ ബൽത്തങ്ങാടി ഉജിറെ എസ്.ഡി.എം.എം.പി. യു. കോളജിന് മുന്നിലാണ് സംഭവം.‘പാകിസ്താൻ സിന്ദാബാദ്’ എന്നുള്ള മുദ്രാവാക്യം അടങ്ങുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സഭവം വൈറലായതോടെ കൂടുതൽപേർ പരാതികളുമായുമെത്തി.
Also Read: ലൈറ്റ് ഹൗസ് ഭവന പദ്ധതി ഉദ്ഘാടനം ചെയ്ത് PM Modi
ഇതോടെയാണ് സംഭവം ആഭ്യന്തര വകുപ്പ് ശ്രദ്ധിച്ച് തുടങ്ങിയത് തുടർന്ന് പോലീസ് നടപടിയിലേക്ക് നീങ്ങുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഫൊറൻസിക് വിദഗ്‌ധർ പരിശോധിച്ചുവരുകയാണ്. മൊബൈൽ ഫോണിൽ ചിത്രീകരിച്ച മറ്റ് രണ്ട് വീഡിയോകളും കൂടി പോലീസ് ശേഖരിച്ചിട്ടുണ്ട്. ബെൽത്തങ്ങാടി താലൂക്കിലെ മുണ്ടജെ ഗ്രാമപഞ്ചായത്തിലാണ് എസ്.ഡി.പി.ഐ(SDPI) വിജയം ആഘോഷിച്ചത്. അതേസമയം മുദ്രാവാക്യം വിളിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബെൽത്തങ്ങാടി ബി.ജെ.പി(BJP) എം.എൽ.എ ഹരീഷ് പൂഞ്ച പറഞ്ഞു. ഇത് സംബന്ധിച്ച് പോലീസ് മേധാവിയോട് ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: വർഷത്തെ ആദ്യ ദിനം WHO പുറത്തുവിട്ടു സന്തോഷ വാർത്ത! ഇന്ത്യയ്ക്കും ഇന്ന് സുപ്രധാന ദിനം!
സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടയിൽ എസ്.ഡി.പി.ഐയുടെ യാഥാർഥ സ്വഭാവം ഇതാണെന്ന് ഉഡുപ്പി എം.പി ശോഭ കരന്തലാജെ(Shobha Karandlaje) പറഞ്ഞു. പെഷവാറോ,കറാച്ചിയോ അല്ല ഇവിടം. ഇത്തരം പ്രവർത്തികൾ എസ്.ഡി.പി.ഐയുടെ യഥാർത്ഥ ഉദ്ദേശം വ്യക്തമാക്കുന്നതാണ്, എസ്.ഡി.പി.ഐയെ നിരോധിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയോട് സംസാരിക്കുമെന്നും അവർ ട്വിറ്ററിൽ കുറിച്ചു. സംഭവത്തിൽ പ്രവർത്തകർക്കെതിരെ അനധികൃതമായി കൂട്ടം ചേരൻ,രാജ്യദ്രോഹ കുറ്റം എന്നിവ പോലീസ് ചുമത്തിയിട്ടുണ്ട്. സംഭവത്തിന്റെ കൂടുതൽ ദൃശ്യങ്ങളുണ്ടെങ്കിൽ നൽകാൻ പോലീസ് ജനങ്ങളോടും അഭ്യർഥിച്ചിട്ടുണ്ട്. കർണ്ണാടകയിലെ എസ്.ഡി.പി.ഐയുടെ പ്രവർത്തനങ്ങൾ കേന്ദ്രവും നിരീക്ഷിച്ചുവരികയാണെന്നാണ് സൂചന.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy