ലഖ്‌നൗ: ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിന് ഇരയായ  പതിനഞ്ചു വയസ്സുകാരി ജീവനൊടുക്കിയ നിലയിൽ. പെൺകുട്ടിയെ ഇന്നലെ രാവിലെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവം നടന്നത് യുപിയിലെ സംഭാൽ ജില്ലയിലാണ്. പോലീസ് കുറ്റവാളികൾക്കൊപ്പം നിലകൊള്ളുകയാണെന്നും നീതി ലഭിക്കുന്നില്ലെന്നും ആരോപിച്ചാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്. രണ്ട് മാസങ്ങൾക്കു മുൻപ് പെൺകുട്ടിയെ പ്രദേശവാസികളായ നാലു ‌പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. ഈ സംഭവം ഒരു മാസത്തിനു ശേഷമാണ് പെൺകുട്ടി അമ്മയോട് പറയാൻ തയ്യാറായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: തൃശൂരിൽ സ്വത്തിന് വേണ്ടി അമ്മയെ കൊന്ന മകൾ അച്ഛനേയും കൊല്ലാൻ ശ്രമിച്ചു!


രാത്രിയിൽ വീട്ടുകാർ ഉറങ്ങിയതിനു ശേഷം പ്രതികളിൽ ഒരാൾ വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ കീഴ്പ്പെടുത്തുകയും ബന്ദിയാക്കി സമീപത്തുള്ള കാട്ടിൽ കൊണ്ടുപോയി മറ്റു മൂന്നു പേർക്കൊപ്പം ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമാണ് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നത്.  പെൺകുട്ടി സംഭവം അമ്മയോട് പറഞ്ഞതിനു ശേഷം ജൂലൈ 15 ന് പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ പോലീസ് ഒരു നടപടിയും എടുത്തില്ലെന്നും കുറ്റവാളികൾക്കൊപ്പം നിലയുറപ്പിക്കുകയാണ് ചെയ്‌തതെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. 


Also Read: കാമുകിയെ അനുനയിപ്പിക്കാൻ കാലു പിടിച്ച് കാമുകൻ, ശേഷം കാമുകി ചെയ്തത്..! വീഡിയോ വൈറൽ 


കേസ് പിൻവലിക്കാൻ തങ്ങൾക്കു മേൽ പോലീസ് സമ്മർദം ചെലുത്തിയെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും പെൺകുട്ടിയുടെ കുടുംബം പറയുന്നു.  ഇതിനെ തുടർന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് സഹായം തേടിയെങ്കിലും ആരും സഹായിച്ചില്ലെന്നും പെൺകുട്ടിയുടെ അമ്മ പറയുന്നു. എന്നാൽ കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും കേസുമായി ബന്ധപ്പെട്ട് വിരേഷ് എന്ന യുവാവിനെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും എസ്‌പി ചക്രേഷ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.  കേസ് ഒത്തുതീർക്കണമെന്നാവശ്യപ്പെട്ട് പ്രതികളുടെ കുടുംബം ഒത്തുതീർപ്പിന് സമ്മർദം ചെലുത്തിയതിനെ തുടർന്നാണ് പെൺകുട്ടി ജീവനൊടുക്കിയത്. പെൺകുട്ടി ജീവനൊടുക്കിയതിനെ തുടർന്ന് ഈ കേസുമായി ബന്ധപ്പെട്ട് വിരേഷ് എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു.  കേസിലെ മറ്റു മൂന്നു പ്രതികൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.