പെൺസുഹൃത്തിന്റെ വീട്ടിലെത്തിയ പതിനാറുകാരൻ അടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ചനിലയിൽ
Crime News: റാന്നിയിലെ സ്‌കൂളില്‍ പത്താം ക്‌ളാസിൽ ഒപ്പം പഠിച്ചിരുന്ന വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതോടെ നേരിട്ട് കാണാനെത്തിയതായിരുന്നു ആഷിക്ക്
പത്തനംതിട്ട: പെണ്‍സുഹൃത്തിന്റെ വീട്ടിൽ രാത്രിയിൽ എത്തിയ പതിനാറുകാരനെ തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവം നടന്നത് റാന്നി പുതുശ്ശേരി മനയില്‍ ശനിയാഴ്ച രാത്രിയാണ്. മുഹമ്മദ് ആഷിക്കാണ് മരിച്ചത്.
Also Read: ഒപ്പം താമസിച്ച യുവതിയെ മർദിച്ച് കെട്ടിത്തൂക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ!
റാന്നിയിലെ സ്‌കൂളില്‍ പത്താം ക്‌ളാസിൽ ഒപ്പം പഠിച്ചിരുന്ന വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതോടെ നേരിട്ട് കാണാനെത്തിയതായിരുന്നു ആഷിക്ക്. ഇയാൾ പെൺകുട്ടിയുടെ വീടിനോട് ചേര്‍ന്ന മറ്റൊരു സ്ഥലത്ത് സ്‌കൂട്ടര്‍വെച്ച ശേഷം നടന്നാണ് വീട്ടിലെത്തിയത്. ആഷിക് പെൺകുട്ടിയെ ജനലില്‍ മുട്ടിവിളിച്ചപ്പോള്‍ പുറത്തേക്കുവന്ന പെണ്‍കുട്ടിയുടെ 'അമ്മ തന്നെ കണ്ടുവെന്ന് ഉറപ്പായതോടെ ആഷിക്ക് സ്ഥലത്തുനിന്നും ഓടുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. ശേഷം സമീപത്തെ ആള്‍താമസമില്ലാത്ത വീട്ടിലെ ഉപയോഗശൂന്യമായ കിണറ്റില്‍നിന്നാണ് ആഷിക്കിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിനു സമീപത്തുതന്നെ ആഷിക്കിന്റെ സ്‌കൂട്ടറും കണ്ടെത്തി. വീട്ടില്‍ നിന്നും പുറത്തേക്കുപോയ ആഷിക്ക് മടങ്ങിവരാത്തതിനെ തുടർന്ന് ആഷിക്ക് പെണ്‍സുഹൃത്തിനെ കാണാന്‍ പോയിരിക്കാമെന്ന് ഇരട്ട സഹോദരന്റെ സംശയമാണ് അന്വേഷണം പുതുശ്ശേരി മനയിലെത്തിയത്.
Also Read: പ്രശസ്ത ഹാസ്യ താരം കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു
മാത്രമല്ല പെണ്‍കുട്ടിയുടെ വീടിന് സമീപത്തുനിന്നും സ്‌കൂട്ടര്‍ കണ്ടെത്തിയതിന് ശേഷം നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെ കിണറ്റിൽ നിന്നും പുറത്തെടുത്ത മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. പോലീസ് പറയുന്നതനുസരിച്ചു ആഷിക്കിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...