Crime News: ഒപ്പം താമസിച്ച യുവതിയെ മർദിച്ച് കെട്ടിത്തൂക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ!

ഒപ്പം താമസിച്ച യുവതിയെ മർദിച്ച് അവശയാക്കി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊല്ലാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.  യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.  സംഭവം നടന്നത് വിഴിഞ്ഞം പയറ്റുവിളയിൽ കഴിഞ്ഞ ദിവസം രാത്രിയാണ്.

Written by - Zee Malayalam News Desk | Last Updated : Jun 5, 2023, 06:32 AM IST
  • ഒപ്പം താമസിച്ച യുവതിയെ മർദിച്ച് കെട്ടിത്തൂക്കാൻ ശ്രമം
  • യുവതിയെ ആശുപത്രിയിലേക്ക് മാറ്റി
  • സംഭവം നടന്നത് വിഴിഞ്ഞം പയറ്റുവിളയിൽ കഴിഞ്ഞ ദിവസം രാത്രിയാണ്
Crime News: ഒപ്പം താമസിച്ച യുവതിയെ മർദിച്ച് കെട്ടിത്തൂക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ!

തിരുവനന്തപുരം: ഒപ്പം താമസിച്ച യുവതിയെ മർദിച്ച് അവശയാക്കി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊല്ലാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.  യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.  സംഭവം നടന്നത് വിഴിഞ്ഞം പയറ്റുവിളയിൽ കഴിഞ്ഞ ദിവസം രാത്രിയാണ്.

Also Read: സാമ്പത്തിക ഇടപാട് തര്‍ക്കം; തൃശൂരിൽ യുവാവിന് കുത്തേറ്റു, പോലീസ് അന്വേഷണം തുടങ്ങി

വീട്ടിൽ നിന്നും ബഹളവും കുട്ടിയുടെ നിലവിളിയും കേട്ട അയൽക്കാർ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ പോലീസ് വാതിൽ ചവിട്ടിത്തുറന്നാണ് യുവതിയെ രക്ഷിച്ചത്. സംഭവത്തിൽ നരുവാമ്മൂട് സ്വദേശി കരടി ഉണ്ണി എന്നു വിളിക്കുന്ന അനിൽകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അനിൽ ഒ‌ട്ടേറെ കേസുകളിൽ പ്രതിയാണെന്നും വധശ്രമക്കേസിൽ ജയിലിലായിരുന്നു ഇയാൾ അടുത്തിടെയാണ്  പുറത്തിറങ്ങിയതെന്നും പോലീസ് പറഞ്ഞു.

Also Read: 13 ദിവസങ്ങൾക്ക് ശേഷം കേന്ദ്ര ത്രികോണ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

പയറ്റുവിളയിലെ വാടകവീട്ടിൽ അനിലും യുവതിയും യുവതിയുടെ ആദ്യ ബന്ധത്തിലുണ്ടായ കുട്ടിയും ഒരുമിച്ച് താമസിച്ചു വരികയായിരുന്നു.  അനിൽ വീട്ടിൽ വച്ച് കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടതോടെ ഇനി ഒരുമിച്ചൊരു ജീവിതമില്ലെന്നും പിരിയാമെന്നും യുവതി ആവശ്യപ്പെട്ടു. ഇതിലുള്ള വൈരാഗ്യത്തിലാണ് മർദിച്ചതെന്നാണ് റിപ്പോർട്ട്. യുവതിയെ ആദ്യം മർദിച്ച ശേഷം പുറത്തേക്കുപോയ അനിൽ രാത്രി തിരികെയെത്തി വീണ്ടും മർദിക്കുകയും ശേഷം ഇവരെ പീഡിപ്പിക്കുകയുമായിരുന്നു.

Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!

അതിന് ശേഷം കഴുത്തിൽ തോർത്ത് മുറുക്കി അവശയാക്കി പുതപ്പ് ഉപയോഗിച്ച് ഫാനിന്റെ ക്ലാംപിൽ കെട്ടിത്തൂക്കാൻ ശ്രമിക്കുമ്പോഴാണ് അയൽക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയത്.  ഉടൻ തന്നെ വാതിൽ ചവിട്ടി പൊളിച്ച പോലീസ് യുവതിയെ ആശുപത്രിയിലാക്കുകയും അനിലിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News