Idukki: ഇടുക്കിയിൽ പതിനാറുകാരിയായ സ്കൂൾ വിദ്യാർഥി പ്രസവിച്ചു; സഹപാഠിക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്
Pregnancy: പെൺകുട്ടിയുടെ സഹപാഠിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി. മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. കുട്ടി ഗർഭിണി ആയിരുന്നുവെന്ന കാര്യം വിവരം വീട്ടുകാർക്കോ സ്കൂൾ അധികൃതർക്കോ അറിയില്ലായിരുന്നുവെന്നാണ് പോലീസ് നൽകുന്ന സൂചന.
ഇടുക്കി: ഇടുക്കി കുമളിക്ക് സമീപം പതിനാറുകാരി വീട്ടിൽ വച്ച് പ്രസവിച്ചു. സ്കൂൾ വിദ്യാർഥിനിയാണ് പ്രസവിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഇന്ന് കുട്ടി സ്കൂളിൽ പോയിരുന്നില്ല. വീട്ടിൽ വച്ചാണ് പ്രസവം നടന്നത്. വീട്ടുകാർ അറിയിച്ചതിനെ തുടന്ന് കുമളി പോലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ വർഷം വരെ സ്കൂളിൽ ഒപ്പം പഠിച്ചിരുന്ന കുമളി ഒട്ടകത്തല സ്വദേശിയുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു. ഇയാളുടേതാണ് കുഞ്ഞെന്നാണ് പെൺകുട്ടി പറയുന്നത്. ഇയാളും പ്രായപൂർത്തിയാകാത്തയാളാണ്. മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ സഹപാഠിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി.
കുട്ടി ഗർഭിണി ആയിരുന്നുവെന്ന കാര്യം വിവരം വീട്ടുകാർക്കോ സ്കൂൾ അധികൃതർക്കോ അറിയില്ലായിരുന്നുവെന്നാണ് പോലീസ് നൽകുന്ന സൂചന. ഇന്ന് രാവിലെ കുട്ടി പ്രസവിച്ചതിന് ശേഷമാണ് വീട്ടുകാർ വിവരം അറിയുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പെൺകുഞ്ഞിനാണ് ജന്മം നൽകിയത്. തുടർന്ന്, വീട്ടുകാർ പോലീസിൽ അറിയിക്കുകയും കുമളി പോലീസെത്തി പെൺകുട്ടിയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...