വീട്ട് ജോലിക്ക് നിന്ന പതിനാലുകാരിയെ പതിനേഴുകാരനും സുഹൃത്തക്കളും ചേർന്ന് പീഡിപ്പിച്ചു
ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് ഒന്നിലാണ് സംഭവം. 17കാരൻ സൗഹൃദത്തിലായ പെൺക്കുട്ടിയെ മറ്റൊരു സ്ഥലത്തേക്ക് വിളിച്ചു വരുത്തി സുഹൃത്തക്കളായ മറ്റ് 3 പേരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.
ന്യൂ ഡൽഹി: വീട്ടു ജോലിക്ക് നിന്ന് 14 വയുസ്സുള്ള പെൺക്കുട്ടിയെ പതിനേഴുകാരനും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചു. സൗത്ത് ഡെൽഹിയിലെ ഗ്രേറ്റർ കൈലാഷ് 1ൽ ആണ് സംഭവം. ജോലി സ്ഥലത്ത് വെച്ച് പെൺക്കുട്ടിയെ പരിചയപ്പെട്ട് 17കാരൻ മറ്റൊരു സ്ഥലത്ത് കൊണ്ടുപോയിയാണ് പെൺക്കുട്ടിയെ പീഡിപ്പിച്ചത്.
പെൺക്കുട്ടി നേരത്തെ ജോലി ചെയ്തിരുന്ന സ്ഥലത്ത് പ്രതിയായ പതിനേഴുകാരനും പ്രവർത്തിച്ചിരുന്നു. ഒരു മാസത്തിന് മുമ്പ് ഇരുവരും പരിചയപ്പെടുകയും ആ ജോലി സ്ഥലം വിടുന്നതിന് മുമ്പ് പ്രതി ഇരയുമായി തമ്മിൽ സൗഹൃദത്തിലാകുകയും ചെയ്തു.
ALSO READ: "ശരീരത്തിന്റെ പിൻഭാഗത്ത് മനപ്പൂർവം ഉരസി" മാളിൽ നടിയെ അപമാനിക്കാൻ ശ്രമം
പിന്നീട് പ്രതി ഗ്രേറ്റ് കൈലാഷിൽ തന്നെയുള്ള മറ്റൊരുടത്ത് ജോലിക്ക് പ്രവേശിക്കുകയും ചെയ്തു. തുടർന്ന് അവിടേക്ക് കൂട്ടി കൊണ്ടുപോയിയാണ് പ്രതികൾ പെൺക്കുട്ടിയെ ഉപദ്രവിച്ചത്. സുഹൃത്തുക്കളുടെ സഹായത്തോടെ പ്രതി ആദ്യം പെൺക്കുട്ടിയെ പീഡിപ്പിക്കുകയായിന്നു (Rape Case). സുഹൃത്തുക്കൾ ഒരാൾക്ക് 18 വയസും മറ്റ് രണ്ട് പേർക്ക് 20, 30മാണ് പ്രായം. ഈ സംഭവം അറിഞ്ഞതിന് ശേഷം ഉടനടി തന്നെ നാല് പേരെ പിടികൂടി കേസ് രജിസ്റ്റർ ചെയ്തു പൊലീസ് അറിയിച്ചു.
ALSO READ: വ്യാപാരിയെ കൊല്ലാനെത്തിയ 5 അംഗ സംഘം രണ്ട് ഹോട്ടൽ ജീവനക്കാരികളെ തോക്കിൻ മുനയിൽ കൂട്ടബലാസംഗം ചെയ്തു
അതേസമയം ഇന്ത്യയിൽ ദിനംപ്രതി സ്ത്രീകൾക്കെതിരയുള്ള ആക്രമണം വർധിച്ചു വരുകയാണ്. കഴിഞ്ഞ ദിവസം രാജസ്ഥാനിൽ 5 പേർ രണ്ട് ഹോട്ടൽ ജീവനക്കാരികളെ ക്രൂരമായി കൂട്ട ബലാൽസംഗം (Gang Rape) ചെയ്തത് വാർത്തയായിരുന്നു. വ്യാപാരിയെ കൊലപ്പെടുത്താനുള്ള പദ്ധതിക്കിടെയാണ് 5 അംഗ സംഘ ത്രീ സ്റ്റാർ ഹോട്ടലിലെ ജീവനക്കാരികളെ ബാലാൽക്കാരമായി പിടിച്ചെവെച്ച് പീഡിപ്പിച്ചത്.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
ios Link - https://apple.co/3hEw2hy