വ്യാപാരിയെ കൊല്ലാനെത്തിയ 5 അം​ഗ സംഘം രണ്ട് ഹോട്ടൽ ജീവനക്കാരികളെ തോക്കിൻ മുനയിൽ കൂട്ടബലാസം​ഗം ചെയ്തു

രാജസ്ഥനിൽ 2 ഹോട്ടൽ ജീവനക്കാരികളെ 5 പേർ ചേർന്ന് കൂട്ടബലാസം​ഗം ചെയ്തു. വ്യാപാരിയെ കൊല്ലുവാൻ പദ്ധതിയിടുന്നതിനിടെയാണ് ജീവനക്കാരികളെ പീഡിപ്പിച്ചത്.

Written by - Zee Malayalam News Desk | Last Updated : Dec 20, 2020, 03:29 PM IST
  • രാജസ്ഥനിൽ 2 ഹോട്ടൽ ജീവനക്കാരികളെ 5 പേർ ചേർന്ന് കൂട്ടബലാസം​ഗം ചെയ്തു.
  • വ്യാപാരിയെ കൊല്ലുവാൻ പദ്ധതിയിടുന്നതിനിടെയാണ് ജീവനക്കാരികളെ പീഡിപ്പിച്ചത്.
  • പൊലീസെത്തി ഇരകളെ മോചിപ്പിച്ചു.
 വ്യാപാരിയെ കൊല്ലാനെത്തിയ 5 അം​ഗ സംഘം രണ്ട് ഹോട്ടൽ ജീവനക്കാരികളെ തോക്കിൻ മുനയിൽ കൂട്ടബലാസം​ഗം ചെയ്തു

ജെയ്പൂർ: രാജസ്ഥാനിൽ 5 പേർ ചേർന്ന് രണ്ട് ഹോട്ടൽ ജീവനക്കാരികളെ കൂട്ടബലാസം​ഗം ചെയ്തു. രാജസ്ഥാനിലെ നീംറാണയിലാണ് സംഭവം. തോക്ക് ചൂണ്ടി ഭീഷിണിപ്പെടുത്തിയാണ് ജീവനക്കാരികളെ പീഡിപ്പിച്ചത്. വ്യാപാരിയെ കൊല്ലുവാൻ പദ്ധതിയിടുന്നതിനിടെയാണ് അഞ്ച് പേരടങ്ങുന്ന സംഘം നീംറാണയിലെ ത്രീസ്റ്റാർ ഹോട്ടല്ലിലെ ജീവനക്കാരികളെ ലൈം​ഗികമായി ചൂഷണം ചെയ്തത്. 

വെള്ളിയാഴ്ച ഹോട്ടലിലെത്തിയ പ്രതികളിൽ ഒരാൾ ഹോട്ടൽ മാനേജരോട് ലൈം​ഗിക തൊഴിലാളികൾ സജ്ജമാക്കി താരാൻ ആവശ്യപ്പെടുകയായിരുന്നു. ആ സമയത്ത് രണ്ട് പേർ വനിത തൊഴിലാളികളുടെ മുറിയിൽ പ്രവേശിച്ച് തോക്കി ചൂണ്ടി ഭീഷിണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു (Gang Rape).

ALSO READ: "ശരീരത്തിന്റെ പിൻഭാഗത്ത് മനപ്പൂർവം ഉരസി" മാളിൽ നടിയെ അപമാനിക്കാൻ ശ്രമം

അതേസമയം ഹോട്ടലിന്റെ മാനേജർ സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി വിവരമറിക്കുകയും ചെയ്തതിനെ തുടർന്ന് ഉടനടി പൊലീസ് സംഭവ സ്ഥലത്തെത്തി. ശേഷം ഹോട്ടലിൽ റെയ്ഡ് നടത്തി ഇരകളായ രണ്ട് പേരെ രക്ഷപ്പെടുത്തി. പൊലീസ് അക്രമം നത്തിയ അഞ്ച് പേര് അറസ്റ്റ് ചെയുകയും ചെയ്തു.

ALSO READ: അഞ്ച് കുട്ടികളെ സ്‌കൂളിനുള്ളില്‍ പീഡിപ്പിച്ച പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

ഇരകളെ വിട്ടയ്ക്കാനായി പ്രതികൾ വ്യാപാരിയോട് 20 ലക്ഷം രൂപ മോചന ദ്രവമായി ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ വ്യാപാരി കൊല്ലുവാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് പൊലീസ് അറിയിച്ചു. പ്രതികളുടെ പക്കൽ നിന്ന് രണ്ട് പിസ്റ്റൽ തോക്കുകളും (Pistol) നിരവധി തിരകളും പിടിച്ചെടുത്തു. 

Trending News