Rape Case: നെടുങ്കണ്ടത്ത് ആൺസുഹൃത്ത് മദ്യം നൽകി പീഡിപ്പിച്ച പെൺകുട്ടി അപകടനില തരണം ചെയ്തു
Crime News: പ്രതികള്‍ മൂവരും ചേര്‍ന്ന് ആളൊഴിഞ്ഞ പുല്‍മേട് ഭാഗത്തിരുന്ന് മദ്യപിച്ച ശേഷം ആഷിക്ക് അനേഷിന്റെ ഫോണില്‍ നിന്നും പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിളിച്ചു വരുത്തുകയായിരുന്നു
ഇടുക്കി: നെടുങ്കണ്ടത്ത് മദ്യം നൽകി ആൺസുഹൃത്ത് പീഡിപ്പിച്ച 17 കാരി അപകടനില തരണം ചെയ്തതായി റിപ്പോർട്ട്. പെൺകുട്ടി നിലവിൽ ഇടുക്കി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. പ്രതി ആഷിഖിനെ കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ നൽകും. പീഡനത്തിനിരയായി അബോധാവസ്ഥയിലായിരുന്ന പെൺകുട്ടിയെ വ്യാഴാഴ്ച രാത്രിയാണ് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Also Read: ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു: ഭർത്താവ് അറസ്റ്റിൽ
മൂന്നു ദിവസം നീണ്ട ചികിത്സക്കൊടുവിലാണ് 17 കാരിയായ പെൺകുട്ടി അപകടനില തരണം ചെയ്തത്. പെൺകുട്ടിയ്ക്ക് അടുത്തയാഴ്ച പകുതിയോടെ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. സംഭവത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്ത് നെടുങ്കണ്ടം കോമ്പയാർ സ്വദേശി ആഷിഖ് ഉൾപ്പെടെ 3 പേരാണ് അറസ്റ്റിലായത്. ഇതിൽ ഒരാൾ റിമാൻഡിലാണ്. സംഭവം നടന്നത് കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു.
പ്രതികള്‍ മൂവരും ചേര്‍ന്ന് ആളൊഴിഞ്ഞ പുല്‍മേട് ഭാഗത്തിരുന്ന് മദ്യപിച്ച ശേഷം ആഷിക്ക് അനേഷിന്റെ ഫോണില്‍ നിന്നും പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിളിച്ചു വരുത്തുകയും തുടര്‍ന്ന് മൂവരും ചേര്‍ന്ന് പെണ്‍കുട്ടിക്ക് ബലമായി മദ്യം നല്‍കിയശേഷം ആഷിക്ക് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്യുകയായിരുന്നു. ശേഷം അബോധാവസ്ഥയിലായ കുട്ടിയെ ആഷിഖ് തന്നെയാണ് പെൺകുട്ടിയുടെ വീട്ടിലെത്തിച്ചതും. തുടർന്ന് വീട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുട്ടി പീഡനത്തിനിരയായ കാര്യം വീട്ടുകാർ അറിയുന്നത്. പ്രതികളെ അന്നുതന്നെ പോലീസ് പിടികൂടിയിരുന്നു.
Also Read: പുതുവർഷത്തിൻറെ ആദ്യ ദിനത്തിൽ സിലിണ്ടർ വില കുറച്ചു
ദളിത് വിഭാഗത്തില്‍പ്പെട്ട 17കാരിയായ പെൺകുട്ടിയാണ് ക്രൂര പീഡനത്തിനിരയായത്. കൃത്യത്തിന് ശേഷം പ്രതികള്‍ നാടു വിടാനായിരുന്നു പദ്ധതിയെങ്കിലും ഈ വിവരമറിഞ്ഞ ഇടുക്കി ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നിര്‍ദ്ദേശാനുസരണം ഡിവൈ.എസ്.പിമാരായ കെ.ആര്‍ ബിജുമോന്‍, വി.എ നിഷാദ് മോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.