Cylinder Price Today: 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില എണ്ണക്കമ്പനികൾ കുറച്ചിരിക്കുകയാണ്. പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ വാണിജ്യ സിലിണ്ടറിന് 1 രൂപ 50 പൈസയാണ് കമ്പനികൾ കുറച്ചത്. പുതിയ വിലകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. അതേസമയം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമൊന്നുമില്ല. അതുകൊണ്ടുതന്നെ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഇതിൽ ഒരു ഉപയോഗവുമില്ല. അതായത് വീട്ടിലെ അടുക്കളയിൽ എത്തുന്ന ഗ്യാസ് നിലവിലെ വിലയിൽ തന്നെ തുടരുമെന്നർത്ഥം. തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ നേട്ടമുണ്ടാകുമെന്നാണ് ഉപഭോക്താക്കൾ പ്രതീക്ഷിച്ചിരുന്നത്.
2019 ന്റെ ആദ്യ ദിവസം തന്നെ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത ലഭിച്ചിരുന്നു. 2019 ജനുവരി ഒന്നിന് 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില ഗണ്യമായി കുറച്ചിരുന്നു. ഇന്ത്യൻ ഓയിലിന്റെ വെബ്സൈറ്റിൽ ലഭ്യമായ ഡാറ്റ അനുസരിച്ച്, 2018 ഡിസംബർ 1 ന് ഡൽഹിയിൽ 809.5 രൂപയായിരുന്ന എൽപിജി നിരക്ക് 2019 ജനുവരി 1 ന് 689 രൂപയായി കുറച്ചിരുന്നു. അതുപോലെ എല്ലാ മെട്രോ നഗരങ്ങളിലും വില കുറച്ചിരുന്നു. എന്നാൽ ഇത്തവണ 2024 ൽ തിരഞ്ഞെടുപ്പ് വർഷമായിട്ടും അതുണ്ടായിട്ടില്ല.
Also Read: പരിവർത്തന രാജയോഗത്തിലൂടെ പുതുവർഷത്തിൽ ഈ 3 രാശിക്കാർക്ക് കോടീശ്വരയോഗം!
വിമാനയാത്ര ചെലവ് കുറയും!
ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ (OMC) പുതുവർഷ ദിനമായ ഇന്ന് വിമാന ഇന്ധനത്തിന്റെ വിലയും കുറച്ചിട്ടുണ്ട്. ഒരു കിലോ ലിറ്ററിന് 4162.50 രൂപയാണ് കുറഞ്ഞത്. തുടർച്ചയായി മൂന്നാം തവണത്തെ വില കുറവോടെ വിമാന നിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ നിരക്കുകൾ ഇന്നു മുതൽ നിലവിൽ വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.