കുമരകം: Love Failure: പ്രണയ തര്‍ക്കത്തെ തുടർന്ന് പത്തൊൻപതുകാരന്‍ തൂങ്ങി മരിച്ചു.  സംഭവ സ്ഥലത്തു നിന്നും ഓടിപ്പോയ പെൺകുട്ടിയെ കാണാനില്ലയെന്ന് റിപ്പോർട്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ ഉച്ചയോടെ കുമരകത്ത് ചീപ്പുങ്കലില്‍ ഇറിഗേഷന്‍ വകുപ്പിന്റെ കാടുകയറിക്കിടന്ന സ്ഥലത്തുവച്ചായിരുന്നു സംഭവം.  ഗോപി വിജയ് എന്ന പത്തൊമ്പതുകാരനാണ് തൂങ്ങിമരിച്ചത്. ഗോപി വിജയ്‌ക്കൊപ്പം ഇവിടെയത്തിയ പെണ്‍കുട്ടിക്ക് വേണ്ടിയുള്ള തെരച്ചിലിലാണ് പോലീസ്.  


Also Read: Kadaikkal Murder: കൊലയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണം; കൊലപാതകത്തിന് കാരണം ഫോൺ ഉപയോഗത്തിലുള്ള സംശയം


വെച്ചൂര്‍ അംബികാ മാര്‍ക്കറ്റിന് സമീപം മാമ്പ്രയിലെ ഹേമാലയത്തില്‍ പരേതനായ ഗിരീഷിന്റെ മകനാണ് തൂങ്ങിമരിച്ച ഗോപി വിജയ്. രാവിലെ പത്ത് മണിയോടെ വേമ്പനാട്ട് കായല്‍ തീരത്തുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ ഇവര്‍ എത്തിയത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നുവെന്നാണ് റിപ്പോർട്ട്. 


ശേഷം ഉച്ചയോടെ ഇതുവഴി പോയവരാണ് ഗോപി വിജയ് തൂങ്ങി നില്‍ക്കുന്നത് ശ്രദ്ധിക്കുന്നത്. ഇതിനിടയിൽ ഒരു പെണ്‍കുട്ടി കായല്‍ തീരത്തെ വഴിയിലൂടെ ഓടിപ്പോവുന്നത് സമീപത്തുള്ള ചില വീട്ടുകാര്‍ കണ്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്.  ഇവരുടേതെന്ന് കരുതുന്ന ബാഗും ഗോപി വിജയ് എഴുതിയ കുറിപ്പും സംഭവ സ്ഥലത്തുനിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 


Also Read: Sun Transit: ശനി രാശിയിൽ സൂര്യ സംക്രമണം, 5 രാശിക്കാർക്ക് ഈ മേഖലയിൽ അടിപൊളി ഗുണം


പ്രണയ ബന്ധത്തിലെ തര്‍ക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കത്തിൽ ഗോപി വിജയ് വ്യക്തമാക്കുന്നുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ മാസ്‌കും തുവാലയും പെണ്‍കുട്ടിയുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ പെൺകുട്ടിയുടെ മൊബൈലും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. 


നഴ്‌സിങ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയും മൊബൈല്‍ ടെക്‌നീഷ്യനായ ഗോപി വിജയും ഇതിന് മുന്‍പും ഇവിടെ വരാറുണ്ടായിരുന്നു. ഇവിടെ വച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.  സംഭവത്തിലെ ദുരൂഹത അവസാനിക്കാന്‍ പെണ്‍കുട്ടിയെ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.  നിലവിൽ മരണമടഞ്ഞ ഗോപി വിജയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ  സൂക്ഷിച്ചിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.