Suicide : ഭർതൃഗൃഹത്തിൽ 19-കാരി തൂങ്ങി മരിച്ച നിലയിൽ, ദുരൂഹതയെന്ന് പെൺക്കുട്ടിയുടെ വീട്ടുകാർ
ഫെബ്രുവരിയിലാണ് ഉമേഷും അഞ്ജുവും തമ്മിലുള്ള വിവാഹം നടന്നത്.
Alappuzha : കായംകുളത്ത് 19കാരി ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ (Suicide). താമരക്കുളം സ്വദേശികളായ രാമകൃഷ്ണൻ അമ്പിളി ദമ്പതികളുടെ മകളാണ് അഞ്ജുവാണ് കഴിഞ്ഞ ദിവസം കൃഷ്ണപുരത്തെ (Krishnapuram) ഭർത്താവ് ഉമേഷിന്റെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പെൺക്കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.
ഫെബ്രുവരിയിലാണ് ഉമേഷും അഞ്ജുവും തമ്മിലുള്ള വിവാഹം നടന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടിൽ ഭക്ഷണം കഴിക്കാനെത്തിയ ഉമേഷാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉമേഷ് വീട്ടിൽ വന്നപ്പോൾ വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായുരുന്നു. തുടർന്ന് അന്വേഷണം നടത്തയതിന് പിന്നാലെയാണ് കിടപ്പുമുറിയിൽ പെൺക്കുട്ടി ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.
അഞ്ജുവിന്റെ മരണത്തിൽ ദുരഹതയുണ്ടെന്ന് ബന്ധുക്കൾ കായംകുളം പൊലീസിനോട് അറിയിക്കുകയും ചെയ്തു. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം പെൺക്കുട്ടിയുടെ മൃതദേഹം സംസ്കരിക്കും
ALSO READ : Alappuzha Suchitra Suicide Case : മകൾക്ക് നേരെ സ്ത്രീധന പീഡനം ഉണ്ടായിരുന്നതായി മാതാപിതാക്കൾ ആരോപിച്ചു
ഒരു മാസത്തിന് മുമ്പ് ജൂണിലാണ് കായംകുളത്തിന് സമീപം വള്ളിക്കുന്നത്ത് ഇതെ രീതിയിൽ 19കാരിയായ സുചിത്ര എന്ന് പെൺക്കുട്ടി ഭർത്താവിന്റെ വീട്ടിൽ കിടപ്പ് മുറിയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അടുത്തിടെ പൊലീസ് സുചിത്രയുടെ ഭർതൃമാതവിനെയും പിതാവിനെയും പൊലീസ് സ്ത്രീധന പീഡനക്കേസിൽ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA