Alappuzha : വള്ളിക്കുന്നത് 19 കാരി സുചിത്ര തൂങ്ങി മരിച്ച (Suicide Case) സംഭവത്തിൽ യുവതിക്ക് നേരെ ഭർത്താവിന്‍റെ വീട്ടുകാർ സ്ത്രീധനത്തിന്‍റെ പേരിൽ പീഡനം ഉണ്ടായിരുന്നതായി മാതാപിതാക്കൾ ആരോപിച്ചു. സ്വർണ്ണത്തിനും കാറിനും പുറമെ പത്ത് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടിരുന്നതായും കുടുംബം അറിയിച്ചു.
പണം നൽകാത്തിതിന്‍റെ പേരിലായിരുന്നു പീഡനമെന്നും കുടുംബം പറഞ്ഞു. അതേസമയം, സംഭവത്തിൽ ഇപ്പോൾ പ്രതിക്കരിക്കുന്നില്ലെന്ന് സുചിത്രയുടെ ഭർത്താവിന്റെ കുടുംബം പറഞ്ഞു. പൊലീസ് വിശദമായി അന്വേഷിക്കട്ടെയെന്നും സുചിത്രയുടെ ഭർത്താവിന്‍റെ ബന്ധുക്കൾ പറഞ്ഞു.
മൂന്ന് മാസം മുൻപ് വിവാഹം ചെയ്ത് അയച്ച മകളുടെ അപ്രതീക്ഷത വേർപാടിൻറെ കാരണങ്ങൾ കണ്ടെത്തണമെന്ന് സുചിത്രയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീധനമായി (Dowry) പറഞ്ഞുറപ്പിച്ച സ്വർണ്ണവും കാറും നൽകിയാണ് സുചിത്രയുടെ വിവാഹം നടത്തിയത്. ഇതിന് പുറമെ പത്ത് ലക്ഷം രൂപ കൂടി വേണമെന്ന് ഭർത്താവ് വിഷ്ണുവിന്‍റെ കുടുംബം ആവശ്യപ്പെട്ടു.
പണം നൽകാൻ വൈകിയതിന്‍റെ പേരിൽ ഭർതൃവീട്ടിൽ പീഡനം ഏറ്റുവാങ്ങേണ്ടിവന്നു. സ്വർണ്ണം ലോക്കറിൽ സൂക്ഷിക്കുന്നതിന്‍റെ പേരിലും തർക്കമുണ്ടായെന്ന് സുചിത്രയുടെ കുടുംബം പറയുന്നു. മകൾക്ക് ഏറ്റുവാങ്ങേണ്ടിവന്ന പീഡനങ്ങൾ ഇന്നലെ വീട് സന്ദർശിച്ച വനിത കമ്മീഷനോട് (Women's Commission) സുചിത്രയുടെ അച്ഛനും അമ്മയും വിശദീകരിച്ചിരുന്നു.
ALSO READ: Vismaya Suicide Case: ഭർത്താവ് കിരൺ കസ്റ്റഡിയിൽ; പൊലീസ് ചോദ്യം ചെയ്യുന്നു
തൂങ്ങി മരണത്തിലെ സംശയങ്ങൾ നീക്കാൻ പൊലീസ് വിശദമായി അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. സുചിത്രയുടെ മുറിയിൽ നിന്ന് കിട്ടിയ മൊബൈൽ ഫോൺ പൊലീസിന്‍റെ പക്കലുണ്ട്. ഫോൺ രേഖകൾ ശാസ്ത്രീയമായി പരിശോധിക്കും. കുടുംബം ഉന്നയിക്കുന്ന സ്ത്രീധനപീഢന ആരോപണങ്ങളും അന്വേഷണത്തിന്‍റെ പരിധിയിലുണ്ടെന്ന് വള്ളികുന്നം പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...