കരിപ്പൂർ:  Gold Seized: കരിപ്പൂരില്‍ സ്വര്‍ണ വേട്ട.  വിവിധ വിമാനങ്ങളിലായി എത്തിയ 22 യാത്രക്കാരില്‍ നിന്നുമാണ് സ്വർണ്ണം പിടിച്ചെടുത്തിരിക്കുന്നത് (Gold Seized).  ഇവരിൽ നിന്നും ഇരുപത് കിലോ സ്വര്‍ണം പിടിച്ചെടുത്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റിന് സ്വർണ്ണക്കടത്തിനെ (Gold Smuggling Case) കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ്  സ്വര്‍ണം പിടികൂടിയത്. രാവിലെ മുതല്‍ വൈകുന്നേരം വരെ വിവിധ വിമാനത്തിലെത്തിയ യാത്രക്കാരെ നിരീക്ഷിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 22 യാത്രക്കാരിൽ നിന്നും 20 കിലോ സ്വർണ്ണം പിടികൂടിയത്.   


Also Read: Silverline Project | K-Rail DPR അപൂർണം; സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രം അനുമതി നിഷേധിച്ചു


പിടിയിലായ യാത്രക്കാര്‍ വിദേശത്തുനിന്നും ഏഴ് വിമാനങ്ങളിലായി എത്തിയവരാണ്. ഇവർ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ്. ഇവർ എത്തിയത് വിവിധ വിമാനങ്ങളിലാണെങ്കിലും ഇവർ ഒരു സംഘത്തിലെ കണ്ണികളാണെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം. 


എല്ലാവരും സ്വര്‍ണം മിശ്രിത രൂപത്തിലാണ് കൊണ്ടു വന്നിട്ടുള്ളത്. ഓരോ യാത്രക്കാരനും ഒരു കിലോ അടുപ്പിച്ചുള്ള സ്വര്‍ണമാണ് കൊണ്ടുവന്നിട്ടുള്ളത്. എല്ലാവരേയും ജാമ്യം നല്‍കി വിട്ടയക്കുമെന്ന് കസ്റ്റംസ് അധികൃര്‍ അറിയിച്ചു. 


Also Read: Viral Video: കാട്ടുപന്നിയെ വേട്ടയാടുന്ന കടുവ..! വീഡിയോ വൈറലാകുന്നു 


ഇതിനിടയിൽ തിരുവനന്തപുരം നയതന്ത്ര സ്വര്‍ണ്ണക്കടത്ത് (Gold Smuggling) കേസിലെ പ്രതികളിലൊരാള്‍ക്ക് ഈ സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന വിവരം കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. മാത്രമല്ല സ്വർണ്ണം കൊണ്ടുവന്ന യാത്രക്കാര്‍ക്കു പുറമേ ഇവരെ  കൂട്ടിക്കൊണ്ടു പോവാനെത്തിയവരും കസ്റ്റംസിന്‍റെ  പിടിയിലായിട്ടുണ്ട്.  ഒപ്പം ഇവരെത്തിയ രണ്ട് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.