തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫോണിലൂടെ പരിചയപ്പെടുകയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയ്ക്ക് 23 വർഷത്തെ കഠിന തടവും 70,000 രൂപ പിഴയും. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്.രമേഷ് കുമാർ ആണ് ശിക്ഷ വിധിച്ചത്. കള്ളിക്കാട് നെയ്യാർഡാം ചെരിഞ്ഞാംകോണം പുലിക്കുഴി മേലേ പുത്തൻ വീട്ടിൽ ശ്രീരാജ്(21)നെയാണ് ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴ ഒടുക്കിയില്ലെങ്കിൽ 23മാസം അധിക കഠിന തടവ്കൂടി അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത അതിജീവിതയെ ബൈക്കിൽ കയറ്റി കടലുകാണിപ്പാറ എന്ന വിജനമായ സ്ഥലത്തെത്തിച്ച് പീഡനം നടത്തുകയായിരുന്നു. തുടർന്നും പലയിടങ്ങളിലും അതിജീവിതയെ കൊണ്ടുപോയി വിവാഹ വാഗ്ദാനം നൽകി പീഡനം നടത്തിയെന്ന വിവരം അറിഞ്ഞ വീട്ടുകാർ നെയ്യാർഡാം പൊലീസിൽ പരാതി നൽകി. വെള്ളറട പൊലീസിൽ സമാനമായ കേസുകൾ പ്രതിയുടെ പേരിൽ ഉള്ളതായി പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. അന്നത്തെ നെയ്യാർഡാം എസ്.എച്ച്.ഒ മഞ്ചുദാസാണ് കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 20 സാക്ഷികളെ വിസ്തരിക്കുകയും 36രേഖകളും എട്ട് തൊണ്ടി മുതലുകളും ഹാജരാക്കി. പബ്ലിക്ക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് കോടതിയിൽ ഹാജരായി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.