കാസര്‍ഗോഡ്: 16കാരിയെ ഐസ്ക്രീമില്‍ വിഷം ചേര്‍ത്ത് നല്‍കി കൊലപ്പെടുത്തിയ സഹോദരന്‍ അറസ്റ്റില്‍!


COMMERCIAL BREAK
SCROLL TO CONTINUE READING

കാസര്‍ഗോഡ്‌ അറിയങ്കലിലെ ഓലിക്കല്‍ ബെന്നിയുടെ മകള്‍ ആന്‍മരിയയാണ് വിഷം ഉള്ളില്‍ചെന്ന് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന്‍ ആല്‍ബിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് അഞ്ചിനാണ് ആന്‍മരിയ മരിച്ചത്. വിഷം ചേര്‍ത്ത ഐസ്ക്രീം കഴിച്ച ബെന്നിയും ഭാര്യ ബെസിയും ആശുപത്രിയില്‍ ചികിത്സയിലാണ്. 


കാഞ്ഞങ്ങാട് ഡിവൈഎസ്പി എം പി വിനോദ് കുമാർ ,വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്പെക്ടർ പ്രേംസദൻ, എസ് ഐ ശ്രീദാസ്‌ പുത്തൂർ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കുടുംബത്തെ മുഴുവന്‍ കൊലപ്പെടുത്തി സ്വര്യജീവിതത്തിന് ആവശ്യമായ പണം കണ്ടെത്തുകയായിരുന്നു ആല്‍ബിന്‍റെ ലക്ഷ്യമെന്നാണ് പ്രാഥമിക നിഗമനം. 


നിലവില്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള ആല്‍ബിന്‍ മാതാപിതാക്കളെ കൊലപ്പെടുത്താനാണ് ഐസ്ക്രീമില്‍ വിഷം ചേര്‍ത്തതെന്നും പോലീസ് പറയുന്നു.