പാലക്കാട്: കാഞ്ഞിരത്താണിയിൽ വീട്ടിൽ പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ നാലുപേർ പിടിയിൽ. പ്രതികളെ പിടികൂടിയ പോലീസ് അവരുമായി സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പാലക്കാട് കാഞ്ഞീരത്താണി സ്വദേശി ഫൈസലിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ വീടിനും വാഹനങ്ങൾക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Crime: വിവാഹസത്കാരത്തിനിടെ ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കം; ഹാളിലേക്ക് പടക്കം എറിഞ്ഞു


നെല്ലിശേരി ഷെമീർ, മാരായം കുന്നത്ത് മുഹമ്മദ് ജാബിർ, ഒറുവിൻ പുറത്ത് ആസിഫ്, മുളയ്ക്കൽ അഷ്കർ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇവർ വെള്ളിയാഴ്ച രാത്രി ഒന്നരയോടെയാണ് അഫസ്ലിൻ്റെ വീടിന് നേരെ പെട്രോൾ ബോംമ്പെറിഞ്ഞത്.  ഇതിന്റെ തുടർന്ന് വീടിന് മുമ്പിൽ ഉണ്ടായിരുന്ന ഇരുചക്ര വാഹനം, ടിപ്പർ ലോറി,  കാർ എന്നിവയ്ക്ക് കേടുപറ്റി.  കാർ ആക്രമണത്തില്‍ പൂർണമായും കത്തി നശിച്ചു.


Also Read: Budh-Shukra Yuti 2023: ബുധന്റെ രാശിയിൽ മഹാ ശുഭയോഗം; ഈ രാശിക്കാരുടെ സമയം സൂര്യനെപ്പോലെ തിളങ്ങും! 


മുൻ വൈരാഗ്യത്തെ തുടർന്നാണ് ഇത്തരമൊരു പ്രവർത്തി ചെയ്തതെന്നാണ് പ്രതികളുടെ മൊഴി. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.  പ്രതികളെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.   ഇതിനിടയിൽ ഉഗ്രശേഷിയുള്ള ഏറ് പടക്കമുണ്ടാക്കി സ്ഫോടനം നടത്തുകയും അതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കണ്ണൂരിൽ ഒരു വിദ്യാർത്ഥി അറസ്റ്റിലായിരുന്നു.


സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി; സുഹൃത്തിനെതിരെ കേസ്


കോട്ടയം: സൈബർ അധിക്ഷേപത്തിൽ മനം നൊന്ത് കോതനല്ലൂരിൽ യുവതി ആത്മഹത്യ ചെയ്തു. കടുത്തുരുത്തി മാഞ്ഞൂർ സ്വദേശി ആതിര(യാണ് ജീവനൊടുക്കിയത്. ഇരുപത്തിയാറ് വയസായിരുന്നു.  സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആതിരയുടെ സുഹൃത്തായിരുന്ന യുവാവിന്റെ സൈബർ ആക്രമണത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മുൻ സുഹൃത്ത് അരുൺ വിദ്യാധരന് എതിരെ പോലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്.


Also Read: 2024 വരെ ഈ 3 രാശിക്കാർക്ക് ജീവിതത്തിൽ ധനത്തിന് ഒരു കുറവും ഉണ്ടാകില്ല, ലഭിക്കും വൻ പുരോഗതി 


ആതിരയും സുഹൃത്ത് അരുണും നേരത്തെ സുഹൃത്തുക്കളായിരുന്നു എന്നാൽ ഇടയ്ക്ക് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണു. ഇതേ തുടർന്ന് ആതിരയ്‌ക്കെതിരെ അരുൺ സൈബർ ആക്രമണം നടത്തുകയായിരുന്നു എന്നാണ് പരാതി.  ഇരുവരും തമ്മിലുള്ള വ്യക്തിപരമായ ചാറ്റ് അടക്കമുള്ള വിവരങ്ങൾ അരുൺ പുറത്ത് വിടുകയുമായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ  അടിസ്ഥാനത്തിൽ ആതിര പോലീസിനെ സമീപിച്ചിരുന്നു. സംഭവത്തിൽ മനംനൊന്ത് തിങ്കളാഴ്ച രാവിലെയാണ് ആതിര ആതിരയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  പോലീസ് മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.