Crime News: ഇടുക്കിയിൽ യുവാവിനെ നാലംഗ സംഘം അർദ്ധരാത്രി വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു
Idukki man attacked by 4: 4 അംഗ സംഘത്തിന്റെ ആക്രമണത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ അബ്ബാസിനെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചശേഷം പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോവുകയായിരുന്നു.
ഇടുക്കി: വണ്ടിപ്പെരിയാറിൽ യുവാവിനെ നാലംഗ സംഘം അർദ്ധരാത്രി വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു. വള്ളക്കടവ് കരിക്കിണ്ണം ചിറയിൽ അബ്ബാസ്നാണ് പരിക്കേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ അബ്ബാസിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ രാത്രി 1.30 ഓടെയാണ് സംഭവം നടന്നത്. 4 അംഗ സംഘത്തിന്റെ ആക്രമണത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ അബ്ബാസിനെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചശേഷം പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോവുകയായിരുന്നു.
ഏറെനാളുകളായി അബ്ബാസ് ഭാര്യമായി വേർപിരിഞ്ഞണ് കഴിഞ്ഞിരുന്നത്. ഇവർ തമ്മിലുള്ള വഴക്ക് തീർക്കുന്നതിനായി കുടുംബക്കാർ എത്തി ഒത്തുതീർപ്പിന് ശ്രമിക്കുകയും ചെയ്ത് വന്നിരുന്നു. ഇതിനിടയിലാണ് ഇന്നലെ രാത്രി 1.30 ഓടു കൂടി 4 അംഗസംഘം വാഹനത്തിൽ എത്തി അബ്ബാസ് താമസിച്ചിരുന്ന വീടിന്റെ കതക് തകർത്ത് അകത്തു കയറുകയും, മുറിയിൽ കിടക്കുകയായിരുന്ന അബ്ബാസിന്റെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തത്. ഇതിനു ശേഷം അക്രമസംഘം കടന്നു കളയുകയുമായിരുന്നു.
ALSO READ: വാഹനം കബളിപ്പിച്ചു വാങ്ങി മറ്റൊരാൾക്ക് പണയം നൽകി; രണ്ടുപേർ അറസ്റ്റിൽ!
പരിക്കേറ്റ അബ്ബാസ് തൊട്ടടുത്ത വീട്ടിൽ കൂട്ടു കിടക്കുവാനായി പോയിരുന്ന മാതാവ് തങ്കമ്മയുടെ അടുത്തെത്തുകയും അടുത്ത വീട്ടിലെ ഓട്ടോ റിക്ഷയിൽ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ക്വട്ടേഷൻ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് അബ്ബാസ് പറഞ്ഞതായി അബ്ബാസിനെ ആശുപത്രിയിൽ എത്തിക്കുവാൻ സഹായിച്ച പ്രദേശവാസിയായ ഹക്കിം പറയുന്നു വണ്ടിപ്പെരിയാർ പോലീസ് സംഭവസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് . സംഭവത്തിൽ അന്വേഷണമാരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...