Crime News: ഓണവിപണി ലക്ഷ്യമിട്ട് ചാരായം വാറ്റ്, 5 ലിറ്റർ ചാരായവും 60 ലിറ്റർ കോടയും പിടികൂടി
Crime News: കൊല്ലം ചടയമംഗലത്ത് എക്‌സൈസ് നടത്തിയ പരിശോധനയില്‍ 5 ലിറ്റര്‍ ചാരായവും 60 ലിറ്റര്‍ കോടയും പിടികൂടിയാതായി റിപ്പോർട്ട്. വാറ്റുപകരണങ്ങളുമായി കമ്പംകോട് സ്വദേശിയായ റെജിമോനെ എക്സൈസ് അറസ്റ്റ് ചെയ്തു.
ചടയമംഗലം: കൊല്ലം ചടയമംഗലത്ത് എക്‌സൈസ് നടത്തിയ പരിശോധനയില്‍ 5 ലിറ്റര്‍ ചാരായവും 60 ലിറ്റര്‍ കോടയും പിടികൂടിയാതായി റിപ്പോർട്ട്. വാറ്റുപകരണങ്ങളുമായി കമ്പംകോട് സ്വദേശിയായ റെജിമോനെ എക്സൈസ് അറസ്റ്റ് ചെയ്തു.
Also Read: കണ്ണൂരിൽ ഭാര്യയേയും മകനേയും വെട്ടി പരിക്കേൽപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ
എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ഓണവിപണി ലക്ഷ്യമിട്ട് ചാരായ വാറ്റ് നടക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലുടനീളം എക്‌സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Also Read: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ മാറ്റമില്ല
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കമ്പംകോട് നിന്ന് ചാരായവും കോടയും പിടികൂടിയത്. ഇവ കൈവശംവച്ചതിന് കമ്പംകോട് സ്വദേശി റെജിമോന്‍ അറസ്റ്റിലായിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജില്ലയില്‍ മലയോര മേഖലകള്‍ അടക്കം കേന്ദ്രീകരിച്ച് എക്‌സൈസ് പരിശോധന നടത്തുന്നുണ്ട്.
വീട്ടു മുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ യുവാവ് എക്സൈസ് പിടിയിൽ
വൈക്കത്ത് വീട്ടു മുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ കേസിൽ യുവാവ് എക്സൈസ് പിടിയിൽ. വൈക്കം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും നടത്തിയ പരിശോധനയിലാണ് വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ കേസിൽ യുവാവ് അറസ്റ്റിലാകുന്നത്. വീട്ടുമുറ്റത്ത് വേലി കെട്ടിത്തിരിച്ച് വെള്ളവും വളവും ഇട്ട് പരിചരിച്ചായിരുന്നു വൈക്കം വെച്ചൂർ സ്വദേശി പി ബിപിൻ കഞ്ചാവ് കൃഷി നടത്തിയത്.
Also Read: രജത് ജയന്തി ദിനം... കാർഗിൽ യുദ്ധ സ്മരണിയിൽ രാജ്യം; പോരാട്ട വിജയത്തിന്റെ ഓർമകൾക്ക് ഇന്ന് 25 വയസ്
ഇയാളെ വൈക്കം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി കൃഷ്ണകുമാറും സംഘവും ചേർന്നാണ് പിടികൂടിയത്. ബിബിന്റെ വീട്ടുമുറ്റത്ത് നിന്നും നാല് കഞ്ചാവ് ചെടികളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കഞ്ചാവ് ചെടികൾ ഇയാൾ വീട്ടിൽ നട്ടുവളർത്തുന്നതായി എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്.
64 സെന്റീമീറ്റർ മുതൽ 90 സെന്റീമീറ്റർ വരെയുള്ള നാല് കഞ്ചാവ് ചെടികളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ഈ പ്രദേശത്ത് കഞ്ചാവും മയക്കുമരുന്നുകളും കൂടുതലായി ഉപയോഗിക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ പരിശോധന. ഇവിടങ്ങളിൽ അന്വേഷണം വ്യാപകമാക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു. സംഭവത്തിൽ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.