Crime News: അമ്മയ്ക്കും സഹോദരിയ്ക്കും ഉറക്കഗുളിക നല്കി പതിനഞ്ചുകാരിയെ പീഡിപ്പിച്ച വയോധികന് ജീവപര്യന്തം ശിക്ഷ
Rape Case: പതിനഞ്ച് വയസ്സ് മാത്രമുള്ള പെൺകുട്ടിയെ വീടിന്റെ സമീപത്തുള്ള ശുചിമുറിയിൽ വച്ചായിരുന്നു ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്
തൃശ്ശൂര്‍: അമ്മയ്ക്കും സഹോദരിക്കും ഉറക്ക ഗുളിക നല്‍കിയ ശേഷം മാനസികക്ഷമത കുറവുള്ള പെൺകുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ വയോധികന് ജീവപര്യന്തം വിധിച്ചു കോടതി. പുതുശേരി സ്വദേശി അജിതനെ കുന്ദംകുളം പോക്സോ കോടതിയാണ് ജീവപര്യന്തം നൽകി ശിക്ഷിച്ചത്.
Also Read: കാൽ കിലോ കഞ്ചാവുമായി സിനിമയിലെ അസിസ്റ്റന്‍റ് ക്യാമറാമാൻ അറസ്റ്റിൽ
സംഭവം നടന്നത് 2017 ലായിരുന്നു. ആൻ പതിനഞ്ച് വയസ്സ് മാത്രമുള്ള പെൺകുട്ടിയെ വീടിന്റെ സമീപത്തുള്ള ശുചിമുറിയിൽ വച്ചായിരുന്നു ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മയ്ക്കും സഹോദരിക്കും ഉറക്കഗുളിക നൽകി മയക്കിയതിന് ശേഷമായിരുന്നു ഇയാൾ ഉപദ്രവിച്ചത്. മാത്രമല്ല കുറ്റകൃത്യം പ്രതി വീണ്ടും ആവർത്തിക്കുകയുമുണ്ടായി. പെണ്‍കുട്ടിയുടെ മുത്തശ്ശിയുടെ മരണാന്തര ചടങ്ങിനിടെ ഇയാള്‍ തന്നെ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയതിനെ തുടർന്ന് കുന്ദംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
കോടതി നിരവധി വകുപ്പുകൾ പരിഗണിച്ചശേഷമാണ് ശിക്ഷാ വിധി പുറപ്പെടുവിച്ചത്. നേരത്തെ ഇതേ പെണ്‍കുട്ടിയുടെ മറ്റൊരു സഹോദരിയെ പീഡിപ്പിച്ച കേസില്‍ ഇരട്ട ജീവപര്യന്തം ലഭിച്ച് ജയിലില്‍ കഴിയവെയാണ് പ്രതിയായ അജിതനെ വീണ്ടും കോടതി ശിക്ഷിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...