Shani Vakri 2023: 7 ദിവസത്തിന് ശേഷം ശനി വക്രഗതിയിൽ; 2 സൂപ്പർ രാജയോഗങ്ങൾ ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും!

Super Rajyog in Shani Vakri 2023: കുറച്ച് ദിവസങ്ങൾക്ക് ശേഷം ശനി ഗ്രഹം വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ഇത് ദോഷകരമായിട്ടാണ് കണക്കാക്കുന്നതെങ്കിലും ഇത്തവണ 2 സൂപ്പർ രാജയോഗങ്ങളുടെ രൂപീകരണം കാരണം ഈ 4 രാശിക്കാരുടെ ഭാഗ്യം 4 മാസത്തേക്ക് മിന്നിത്തിളങ്ങും.

Saturn Retrograde 2023: 2023 ജൂൺ 17 മുതൽ നീതിയുടെ ദൈവമായി കണക്കാക്കപ്പെടുന്ന ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങും.  ഇത് ഈ വർഷം ഒക്ടോബർ 17 വരെ തുടരും. 

1 /7

Saturn Retrograde 2023: 2023 ജൂൺ 17 മുതൽ നീതിയുടെ ദൈവമായി കണക്കാക്കപ്പെടുന്ന ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങും.  ഇത് ഈ വർഷം ഒക്ടോബർ 17 വരെ തുടരും.  ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങുമ്പോൾ അവന്റെ ശക്തി കുറയുകയും അവനുമായി ബന്ധപ്പെട്ട ജോലി മുടങ്ങുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്.  അതുകൊണ്ടാണ് ശനിയുടെ വക്രഗതി സമയത്ത്  എല്ലാവരോടും ക്ഷമയോടെയിരിക്കാനും ചിന്താപൂർവ്വം പ്രവർത്തിക്കാനും പറയുന്നത്.

2 /7

ജ്യോതിഷികൾ പറയുന്നതനുസരിച്ച് ശനിയുടെ വക്രഗതിയിൽ ചലിക്കുന്ന സമയത്ത് രണ്ട് പ്രത്യേക കാര്യങ്ങൾ ഇത്തവണ സംഭവിക്കാൻ പോകുന്നു.  അതായത് ഇത്തവണ ഈ സമയം 2 സൂപ്പർ രാജയോഗങ്ങൾ രൂപപ്പെടും. ഈ വർഷം സെപ്തംബർ 11 നാണ് ആദ്യ രാജയോഗം രൂപപ്പെടുന്നത്. അന്നേ ദിവസം ശനി, ഗുരു, രാഹു എന്നിവർ ഒരേ രാശിയിൽ നിൽക്കുകയും അവരുടെ സഖ്യം രൂപപ്പെടുകയും ചെയ്യും.  രണ്ടാമത്തെ രാജയോഗം ഈ വർഷം 2023 സെപ്റ്റംബർ 26 നാണ് സംഭവിക്കുന്നത്. അന്ന് ചൊവ്വ, ശനി, രാഹു എന്നിവരുടെ സംയോഗം ഉണ്ടാകും.

3 /7

ഈ രണ്ട് സൂപ്പർ യോഗത്തിലൂടെ പണം-സ്വത്ത്, വാഹനം, ജോലി-ബിസിനസ്സ് എന്നിവയിലെ പുരോഗതിയുടെ കാര്യത്തിൽ വളരെ ശുഭകരമായിരിക്കും. അതിന്റെ ഫലത്തിൽ 4 രാശിക്കാരുടെ ജീവിതത്തിൽ 4 മാസം സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും പെരുമഴയായിരിക്കും.  അവർ ഏത് ജോലി ആരംഭിച്ചാലും അതിൽ വിജയിക്കും. മുടങ്ങിക്കിടക്കുന്ന അവരുടെ എല്ലാ ജോലികളും യാന്ത്രികമായി പൂർത്തിയാകും. ഏതൊക്കെയാണ് ആ 4 രാശികൾ എന്ന് നോക്കാം.

4 /7

ചിങ്ങം (Leo):  ഈ സമയം ഈ രാശികകർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണലഭിക്കും. നിങ്ങളുടെ സ്വന്തം വീട്ടിലേക്ക് മാറുകയോ പുതിയ കട വാങ്ങുകയോ ചെയ്യാം. ജോലി ചെയ്യുന്നവർക്ക് ഇൻക്രിമെന്റോടു കൂടിയ പ്രമോഷൻ ലഭിക്കാൻ സാധ്യത. ബിസിനസുകാർക്ക് അവരുടെ ബിസിനസ്സ് വിപുലീകരിക്കാൻ കഴിയും. പുതിയ മേഖലകളിൽ നിക്ഷേപിക്കാനും കഴിയും.

5 /7

ഇടവം (Taurus): രണ്ട് സൂപ്പർ രാജയോഗങ്ങളുടെ രൂപീകരണം കാരണം ഈ രാശിക്കാരുടെ ജീവിതത്തിൽ നിരവധി സന്തോഷങ്ങൾ ഉണ്ടാകും. നിങ്ങളുടെ വരുമാനത്തിന്റെ പുതിയ സ്രോതസ്സുകൾ തുറക്കാൻ കഴിയും. നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാൻ കഴിയും. കുടുംബാംഗങ്ങളിൽ നിന്ന് നിങ്ങൾക്ക് നല്ല പിന്തുണ ലഭിക്കും.  

6 /7

മിഥുനം (Gemini): ജീവിതത്തിൽ പുതിയ അവസരങ്ങൾ തേടുന്ന ആളുകൾക്ക് അവരുടെ ലക്ഷ്യസ്ഥാനം കണ്ടെത്താൻ ഈ സമയം കഴിയും. അവർക്ക് ജോലി-ബിസിനസ് എന്നിവയിൽ പുതിയ അവസരങ്ങൾ ലഭിക്കും. പെട്ടെന്ന് എവിടെ നിന്നെങ്കിലും പണം ലഭിക്കാൻ സാധ്യതയുണ്ട്. പൂർവിക സ്വത്ത് സമ്പാദിക്കാൻ സാധിക്കും. എല്ലാ മേഖലകളിലും വിജയം കൈവരിക്കും.

7 /7

മേടം (Aries): ഈ രാശിക്കാരോട് ശനി എപ്പോഴും പ്രസന്നനായിരിക്കും. ഇവർക്ക് തൊഴിലിൽ പ്രമോഷൻ ലഭിക്കും. ബിസിനസ്സിൽ പുതിയ ഡീലുകൾ ലഭിക്കും. ജോലി മാറാൻ ആലോചിക്കുന്നവർക്ക് മറ്റ് കമ്പനികളിൽ നിന്ന് നല്ല ഓഫർ ലെറ്ററുകൾ ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് നിങ്ങൾക്ക് ശരിയായ ഫലം ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola