Kidnap Case : കിടപ്പിലായ പിതാവിനെ സന്ദർശിക്കാനെത്തിയവർ 9-ാം ക്ലാസുകാരിയെ ഓട്ടോയിൽ തട്ടികൊണ്ടുപോയി; വഴിയിൽ വെച്ച് ഓട്ടോ പണിപറ്റിച്ചു, പ്രതികൾ പിടിയിൽ
Kodumon Kidnap Case : പ്രതികളിൽ ഒരാളുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടെന്നാണ് പോലീസ് അറിയിക്കുന്നത്.
Kodumon Kidnapping Case : പത്തനംതിട്ട കൊടുമണ്ണിൽ നിന്നും ഒമ്പതാം ക്ലാസുകാരിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച നാലു പേർ പിടിയിൽ. ഇലവുംതിട്ട സ്വദേശികളായ അരുൺ, ബിജു, ശശി, അഭിഷേക് എന്നിവരാണ് പിടിയിലായത്. ഇന്നലെ ഡിസംബർ എട്ട് രാത്രിയിലാണ് നാലു പേർ ചേർന്ന് പെൺകുട്ടിയെ കൊടുമണ്ണിലെ വീട്ടിൽ നിന്നും ഓട്ടോയിൽ തട്ടികൊണ്ടുപോയത്. തുടർന്ന നടന്ന അന്വേഷണത്തിൽ പോലീസ് പ്രതികളെ മെഴുവേലിയിൽ വെച്ച് പിടികൂടി. ഇലവുംതിട്ട സ്വദേശികളായ അരുൺ, ബിജു, ശശി, അഭിഷേക് എന്നിവരാണ് പിടിയിലായത്. ഇതിൽ അരുണുമായി 14കാരിക്ക് അടുപ്പമുണ്ടായിരുന്നു.
കാലൊടിഞ്ഞ് കിടപ്പിലായ പെൺകുട്ടിയുടെ അച്ഛനെ കാണാൻ എന്ന വ്യാജേനയാണ് നാല് പേർ കൊടുമണ്ണിലെ വീട്ടിലേക്കെത്തുന്നത്. തുടർന്ന പുറത്ത് നിറുത്തിയിട്ടിരുന്ന ഓട്ടോയിൽ പെൺകുട്ടിയെയുമായി യുവാക്കൾ കടന്നുകളയുകയായിരുന്നു. മെഴുവേലി ഭാഗത്ത് വച്ച് ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോ തകരാറിലായതോടെയാണ് ഇവർ പിടിയിലായത്.
കുട്ടിയെ കാണാനില്ല എന്ന് മനസ്സിലായതോടെ പിതാവും മുത്തശ്ശിയും കൊടുമൺ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പിതാവിനെ കാണാൻ നാല് യുവാക്കളെത്തിയ വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. ഇതിൽ അരുണമായി പെൺകുട്ടിക്ക് അടുപ്പമുണ്ടെന്ന് കണ്ടെത്തിയ കൊടുമൺ പൊലീസ് ഇലവുംതിട്ട പോലീസിന് വിവരം കൈമാറുകയും സംയുക്തമായി അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
ഇലവുംതിട്ട പോലീസ് നടത്തിയ പരിശോധനയിൽ പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയ ഓട്ടോറിക്ഷ മെഴുവേലി ഭാഗത്ത് റോഡരികിൽ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്ത് നിന്നും പെൺകുട്ടിയെ കണ്ടെത്തി. പിന്നീട് നാല് പേരെയും പിടികൂടി കൊടുമൺ പോലീസിന് കൈമാറി. 18 നും 24 നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായ നാല് പ്രതികളും. ഇവർക്കെതിരെ തട്ടിക്കൊണ്ട് പോകൽ അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.