Thrissur POCSO case: 16 കാരിയെ വനിതാ ദിനത്തിൽ മദ്യം നൽകി കൂട്ടബലാത്സംഗം; പെൺകുട്ടി ചാലക്കുടി ആശുപത്രിയിൽ ചികിത്സയിൽ
Athirappilly Gang Rape: ഒരു പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടു പേരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
തൃശൂർ: അതിരപ്പിള്ളിയിൽ വനിതാ ദിനത്തിൽ ആദിവാസി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു. മൂന്ന് പേർ ചേർന്നാണ് 16 കാരിയെ പീഡിപ്പിച്ചത്. അവശനിലയിലായ പെൺകുട്ടി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടു പേരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ALSO READ: ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ
എ.പി.പി യുടെ ആത്മഹത്യ; പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പിതാവ്
തിരുവന്തപുരം: എ.പി.പി. അനീഷ്യയുടെ മരണം സംബന്ധിച്ച് കേരളാ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും, കേസ് സി.ബി.ഐ. അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നിയമപരമായ ഇടപെടൽ നടത്തുമെന്നും സഹപ്രവർത്തകരുടെ പീഡനെത്തെതുടർന്ന് ആത്മഹത്യ ചെയ്ത എ.പി.പി അനീഷ്യയുടെ പിതാവ് കെ.സത്യദേവൻ. മരണത്തിനു മുമ്പ് അനുഭവിച്ച മാനസിക പീഡനത്തെ കുറിച്ചും അവഹേളനത്തെ കുറിച്ചും ശബ്ദസന്ദേശത്തിലൂടെയും ആത്മഹത്യാ കുറിപ്പിലൂടെയും അനീഷ്യ പറഞ്ഞതാണ്.
ഇതിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസ് എടുക്കേണ്ട പൊലീസ് അതിന് തയ്യാറാവുന്നില്ല. ലഭ്യമായ തെളിവുകൾ വെച്ച് നടപടി സ്വീകരിക്കാൻ പോലും തയ്യാറാവാത്ത പൊലീസ് കുറ്റവാളികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കേസ് സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നീതിന്യായ സംവിധാനങ്ങളെ സമീപിക്കാൻ ഒരുങ്ങതെന്നും സത്യദേവൻ പറഞ്ഞു. ആത്മഹത്യ ചെയ്ത കൊല്ലം പരവൂർ കോടതിയിലെ എ.പി.പി. ആയിരുന്ന 'അനീഷ്യക്ക് മരണാന്തരമെങ്കിലും നീതിലഭിക്കണം' എന്ന കാമ്പയിനിന്റെ ഭാഗമായി ആൽത്തിയ സ്ത്രീ കൂട്ടായ്മയും, ദേശീയ വിവരാവകാശ കൂട്ടായ്മയും ചേർന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച രാപ്പകൽ നിരാഹാര സത്യാഗ്രഹം ഉദ്ഘാടനം ചയ്യുകയായിരുന്നു അദ്ദേഹം.
അനീഷ്യയുടെ അമ്മ പ്രസന്ന പി.എം., പിതൃസഹോദരൻ കെ.വിജയൻ, അനീഷ്യയുടെ സഹപാഠികളായ അഡ്വ.സന്ധ്യ അജയഘോഷ്്, അഡ്വ. സോണി സോമൻ, അഡ്വ.രശ്മി, അഡ്വ.കരുണാകരൻ, അഡ്വ.പ്രഭാസ്, തിരുവനന്തപുരം ലോ കോളേജ് ചെയർപഴ്‌സൻ അപർണ പ്രസന്നൻ, ആർ.എസ്.പി നേതാവ് ബാബു ദിവാകരൻ, സർക്കാറിന്റെ കുട്ടിക്കടത്തിലെ അതിജീവിത അനുപമ, ഡി.എച്ച്.ആർ.എം. പ്രവർത്തകരായ സി.സിന്ധു, രേഷ്മ, അശ്വതി, വിമൻ ജസ്റ്റിസ് പ്രവർത്തക ആരിഫാ ബീവി, ഏകതാ പരിഷത്ത് നേതാവ് അനിൽ.കെ, ദേശീയ വിവരാവകാശ കൂട്ടായ്മ പ്രവർത്തകരായ മോഹൻഗോപാൽ, ജയ്‌സൻ ഡൊമിനിക്,
അഡ്വ.മോഹന കൃഷ്ണൻ, ജോസഫ് തോമസ്, വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജസ്റ്റിൻ സ്‌കറിയ, മനുഷ്യാവകാശ പ്രവർത്തകൻ കെ.എം. ഷാജഹാൻ, ഗാന്ധി പ്രചാരസഭ നേതാവ് ഉച്ചപ്പുറം തങ്കപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. ആൽത്തിയ സ്ത്രീ കൂട്ടായ്മ പ്രവർത്തകരായ പി.ഇ. ഉഷ്, മാഗ്ലിൻ ഫിലോമിന, മുംതാസ്, ദേശീയ വിവരാവകാശ കൂട്ടായ്മ കേരള ഘടകം കോഡിനേറ്റർ കെ.വി ഷാജി എന്നിവരാണ് 24 മണിക്കൂർ നിരാഹാര സമരം നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.