Accident: കൊല്ലത്ത് `ഇയോൺ` കാറുമായി കൂട്ടിയിടിച്ച് പെട്രോളുമായി എത്തിയ ടാങ്കർ ലോറി മറിഞ്ഞു
Accident at Kollam: എംസി അപകടത്തെ തുടർന്ന് റോഡിൽ ഗതാഗത തടസം ഉണ്ടായി.
കൊല്ലം: കാറുമായി കൂട്ടിയിടിച്ച് ടാങ്കർ ലോറി മറിഞ്ഞു. കൊല്ലം ആയൂർ വഞ്ചിപ്പെട്ടിയിൽ ആണ് സംഭവം. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത തടസം ഉണ്ടായി. പെട്രോളുമായി വരുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. വിവരമറിഞ്ഞ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി. അപകടത്തിൽ പരിക്ക് പറ്റിയ കാർ യാത്രികനെ ആശുപത്രിയിലേക്ക് മാറ്റി. റോഡിലെ വളവിൽ വെച്ചാണ് അപകടം നടന്നതെന്നാണ് വിവരം.
വെഞ്ഞാറമൂട്ടിലേക്ക് പെട്രോളുമായി പോവുകയായിരുന്നു ടാങ്കർ ലോറിയെന്നാണ് വിവരം. പെട്രോൾ ചോർന്നോയെന്ന് പരിശോധിക്കുന്നുണ്ട്. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആൾക്കാരെ പ്രദേശത്ത് നിന്ന് പൊലീസ് മാറ്റി. കാറിന് മുൻവശം പൂര്‍ണമായി തകർന്ന നിലയിലാണ്.
ALSO READ: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് ; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു : മന്ത്രി വി എൻ വാസവൻ
അതേസമയം കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ അജ്ഞാതർ തീവെച്ചു നശിപ്പിച്ചു. കണ്ണൂർ ജില്ലയിലെ ചുളക്കടവിൽ മുസ്ലീം ലീഗ് പ്രവർത്തകനും രാമന്തളി പഞ്ചായത്ത് മെമ്പറുമായ സി ജയരാജിന്റെ ഓട്ടോറിക്ഷയാണ് അജ്ഞാതർ ആക്രമിച്ചത്. വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന കെ.എൽ 59 ജെ 4822 എന്ന മഹീന്ദ്ര ആൽഫ ഓട്ടോറിക്ഷയ്ക്ക് നേരെയായിരുന്നു ആക്രമണം.
ജൂൺ മൂന്ന് പുലർച്ചോടെയാണ് സംഭവം നടക്കുന്നത്.ജയരാജ് സാധാരണ എന്നും ഓട്ടം കഴിഞ്ഞ് വീട്ടു മുറ്റത്താണ് വണ്ടി നിർത്തിയിടാറുള്ളത്. പുലർച്ചെ 3 മണിയോടെ എന്തോ പൊട്ടി ത്തറിക്കുന്ന ശബ്ദം കേട്ടതായി വീട്ടുകാർ പറഞ്ഞു. ജയരാജിന്റെ പരാതിയിൽ കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...