കോഴിക്കോട്: കോഴിക്കോട് ഒരു കിലോയോളം എംഡിഎംഎ എക്സൈസ് പിടികൂടി. റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രതി വയനാട് മാനന്തവാടി വെള്ളമുണ്ട സ്വദേശി ഇസ്മായില്‍ എം (വയസ്സ് 27) അറസ്റ്റിലായി.


COMMERCIAL BREAK
SCROLL TO CONTINUE READING

50 ലക്ഷം രൂപയോളം വിലമതിക്കുന്ന മയക്കുമരുന്നാണിത്. കോഴിക്കോട് എക്സൈസ് നര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്‌ക്വാഡാണ് കേസ് എടുത്തത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാറും പാർട്ടിയും നടത്തിയ റെയ്‌ഡിൽ പുലർച്ചെ 5 മണിക്കാണ് ഡല്‍ഹിയില്‍ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടു വന്ന മയക്കുമരുന്നുമായി പ്രതിയെ അറസ്റ്റ് ചെയ്തത്.  


ALSO READ: സംസ്ഥാനത്ത് ഇന്നും മഴ തുടരും; 4 ജില്ലകളിൽ യെല്ലോ അല‍ർട്ട്


എറണാകുളത്ത് കഞ്ചാവ് വേട്ട; രണ്ട് ഒഡീഷ സ്വദേശികൾ പിടിയിൽ 


കൊച്ചി: എറണാകുളത്ത് അന്യസംസ്ഥാന തൊഴിലാളികളായ രണ്ട് പേർ കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. ഒഡീഷ സ്വദേശികളായ ആഷിഷ് ഡിഗൽ, ബുൾസൺ ഡിഗൽ എന്നിവരെയാണ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ. പി. പ്രമോദിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇവരിൽ നിന്ന് 1.938 കിലോഗ്രം കഞ്ചാവ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്ന് പ്രതികൾ ചെളി നിറഞ്ഞ പാടത്തേക്ക് ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം സാഹസികമായി ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. വൻ തോതിൽ കഞ്ചാവ് വാങ്ങി ചെറിയ പൊതികളിലാക്കി അന്യസംസ്ഥാന തൊഴിലാളികൾക്കും, യുവാക്കൾക്കും വില്പന നടത്തുന്നവരാണ് ഇവർ. എക്സൈസ് കമ്മീഷണറുടെ മധ്യമേഖലാ സ്‌ക്വാഡ് അംഗം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഒ. എൻ. അജയകുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിഡ് നടത്തിയത്.


അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ് ) എസ്.രാജീവ്, പ്രിവന്റീവ് ഓഫീസർ സി. പി.ജിനീഷ് കുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) ടി. എസ്. പ്രതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ബി അജിത്ത്, സിദ്ധാർത്ഥ (കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങൾ), സിവിൽ എക്സൈസ് ഓഫീസർ ആർ.കാർത്തിക്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ ദീപക്, ബദർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.