തിരുവനന്തപുരം: സംസ്ഥാനത്തുടനീളം നിരവധി മോഷണ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് വയനാട്ടിൽ പിടിയിൽ. മലപ്പുറം, നെച്ചിക്കുന്നത്ത് വീട്ടില്‍ വേണുഗാനനെയാണ് തൃശൂരില്‍ നിന്ന് ബത്തേരി പോലീസ് സാഹസികമായി പിടികൂടിയത്. ബത്തേരി കോട്ടക്കുന്നില്‍ വീട് കുത്തിതുറന്ന് 15 ലക്ഷത്തോളം രൂപ കവര്‍ന്ന കേസിലാണ് അറസ്റ്റ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മലപ്പുറം സ്വദേശിയായ കൂരിമണ്ണില്‍ പുളിക്കാമത്ത് അബ്ദുര്‍ അസീസിന്റെ വീട്ടിലാണ് മോഷണം നടന്നത്. അസീസിന്റെ മകന്‍ മുഹമ്മദ് ജവഹറിന്റെ പരാതിപ്രകാരമാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. വേണുഗാനന് വിവിധ സ്‌റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. തിരുരങ്ങാടി, മലപ്പുറം, കണ്ണൂര്‍ ടൗണ്‍, വേങ്ങര, പെരിന്തല്‍മണ്ണ, കോട്ടക്കല്‍ തുടങ്ങിയ സ്‌റ്റേഷനുകളിലാണ് കേസുകള്‍.


ALSO READ: ആടുമേയ്ക്കാൻ പോയ ആദിവാസി സ്ത്രീയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ!


കളയിക്കാവിള കൊലപാതകം: ക്വാറി ഉടമയെ കഴുത്തറുത്ത് കൊന്ന പ്രതി കസ്റ്റഡിയിൽ


തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമയെ കഴുത്തറുത്ത് കൊന്ന പ്രതിയോ പോലീസ് പിടികൂടി. തിരുവനന്തപുരം മലയം സ്വദേശി അമ്പിളിയെന്ന ഷാജിയാണ് പിടിയിലായത്. മറ്റൊരു കൊലക്കേസിലെയും പ്രതിയാണ് ഇയാൾ എന്ന് പോലീസ് പറയുന്നു. കേരള തമിഴ്നാട് പോലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം നഗരത്തിൽ നിന്നാണ് പ്രതി പിടിയിലായത്. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. കളിയിക്കാവിള പോലീസിന്റെ കസ്റ്റഡിയിലുള്ള ഇയാളുടെ അറസ്റ്റ് ഉടനെ ഉണ്ടാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.