Murder Attempt: ആടുമേയ്ക്കാൻ പോയ ആദിവാസി സ്ത്രീയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ!

Crime News: ഇവരെ ആക്രമിച്ച തുവ്വ സ്വദേശി സെൽവരാജിനെ പോലീസും വനംവകുപ്പും ചേർന്ന് അറസ്റ്റു ചെയ്തിട്ടുണ്ട്. സംഭവം നടന്നത് ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നിനായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 25, 2024, 10:52 PM IST
  • ആടുമേയ്ക്കാൻ പോയ ആദിവാസി സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം
  • ആക്രമണം ഉണ്ടായത് 55 കാരിയായ ചിന്നമ്മയ്ക്കു നേരെയായിരുന്നു
Murder Attempt: ആടുമേയ്ക്കാൻ പോയ ആദിവാസി സ്ത്രീയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ!

പാലക്കാട്: അട്ടപ്പാടിയിൽ ആടുമേയ്ക്കാൻ പോയ ആദിവാസി സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചതായി റിപ്പോർട്ട്. ആക്രമണം ഉണ്ടായത് 55 കാരിയായ ചിന്നമ്മയ്ക്കു നേരെയായിരുന്നു.  

Also Read: കാറിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; വീട്ടിൽ നിന്നിറങ്ങിയത് 10 ലക്ഷം രൂപയുമായി

 

ഇവരെ ആക്രമിച്ച തുവ്വ സ്വദേശി സെൽവരാജിനെ പോലീസും വനംവകുപ്പും ചേർന്ന് അറസ്റ്റു ചെയ്തിട്ടുണ്ട്. സംഭവം നടന്നത് ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നിനായിരുന്നു. അറസ്റ്റിലായ ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് റിപ്പോർട്ട്. ഇവരെ ആക്രമിച്ചതിന് ശേഷം ഇയാൾ വനത്തിലേക്ക് കയറിപോയി. തുടർന്ന് പോലീസും വനംവകുപ്പും ചേർന്ന നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ​ഗുരുതരമായി പരിക്കേറ്റ ചിന്നമ്മ നിലവിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്.

Also Read: വർഷങ്ങൾക്ക് ശേഷം ത്രിഗ്രഹ യോഗം; കാത്തിരുന്ന അവസരങ്ങൾ ഇവരെ തേടിയെത്തും!

 

ഇതിനിടയിൽ കോട്ടയത്ത് മദ്യംവാങ്ങി നൽകാത്തതിന് അയൽവാസിയെ വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളും അറസ്റ്റിലയിട്ടുണ്ട്. കിടങ്ങൂർ പുല്ലേപ്പള്ളി ചേർപ്പുങ്കൽ തേവർമറ്റത്തിൽ വീട്ടിൽ ഷാജിമോനെയാണ് അറസ്റ്റു ചെയ്തത്.  ഞായറാഴ്ച ഉച്ചയ്ക്ക് അയൽവാസിയുടെ വീട്ടിലെത്തിയ പ്രതി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.  പരാതിയെ തുടർന്ന് കേസെടുത്ത കിടങ്ങൂർ പോലീസാണ് ഇയാളെ പിടികൂടിയത്.  പ്രതിക്കെതിരേ കിടങ്ങൂർ സ്റ്റേഷനിൽ വേറെയും നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നാണ് റിപ്പോർട്ട്. പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ കോടതിയിൽ നിന്നു ജാമ്യത്തിലിറങ്ങി കഴിയുന്നതിനിടെയാണ് ഇയാൾ വീണ്ടും ആക്രമണം നടത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News