മൂന്നാര്‍: കഞ്ചാവ് കേസില്‍ പിഴയടച്ചിറങ്ങിയ പ്രതി വീണ്ടും കഞ്ചാവുമായി അറസ്റ്റിൽ. ദേവികുളം ഇറച്ചിപ്പാറ ജയഭവനില്‍ സി ജയരാജിനെയാണ് എക്‌സൈസ് സംഘം വീണ്ടും അറസ്റ്റ് ചെയ്തത്.  ഇയാളിൽ നിന്നും 25 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.  സംഭവത്തെ തുടർന്ന് പ്രതി സഞ്ചരിച്ചിരുന്ന കാറും കഞ്ചാവ് വിറ്റ് കിട്ടിയ 11,000 രൂപയും എക്‌സൈസ് പിടികൂടിയിട്ടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Crime: 74 കാരിയെ പീഡിപ്പിച്ച 57 കാരൻ അറസ്റ്റിൽ, പ്രതി വൃദ്ധയുടെ അയൽവാസി


ദേവികുളം റോഡിലെ സിഗ്നല്‍ പോയിന്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് പിടിയിലായത്.  അറസ്റ്റു ചെയ്ത പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി.  ഇയാൾ മുൻപ് ഇറച്ചിപ്പാറയിലെ സര്‍ക്കാര്‍ സ്‌കൂളിന് സമീപത്തുള്ള ഇയാളുടെ ബാര്‍ബര്‍ ഷോപ്പില്‍ കഞ്ചാവ് വില്‍ക്കുന്നതിനിടയില്‍ പിടിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു എക്‌സൈസ് സംഘം 15 ഗ്രാം കഞ്ചാവുമായി ഇയാളെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഇന്നലെ ദേവികുളം കോടതി അദാലത്തില്‍ 8,000 രൂപ പിഴയടച്ച് കേസില്‍ നിന്നും ഒഴിവായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ പി ഷിഹാബ്, പ്രിവന്റീവ് ഓഫിസര്‍മാരായ ബിജു മാത്യു, കെ വി സതീഷ്, സിഇഒമാരായ ബിന്ദുമോള്‍, ജോളി, അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് വീണ്ടും ഇയാളെ കഞ്ചാവുമായി  പിടികൂടിയത്.


Also Read: Shukra Gochar 2023: 4 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ ശുക്ര ദശ ആരംഭിക്കും, ലഭിക്കും മഹാ ധനമഴ! 


 


വിറ്റ വാഹനത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കം; സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു!


എറണാകുളം നായരമ്പലത്ത് യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി.  നായരമ്പലം സ്വദേശി സനോജാണ് മരിച്ചത്.  സനോജിനെ കുത്തിയ അനിൽകുമാറിനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.  സംഭവം നടന്നത് ഇന്നല രാത്രി 9:30 ഓഡി നെടുങ്ങാട് അണിയിൽ റോഡിൽ വച്ചാണ്.  വാഹന കൈമാറ്റത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. 


Also Read: Viral Video:'കിങ് കോബ്ര ഷൂ' ധരിച്ചിറങ്ങി... പിന്നെ സംഭവിച്ചത്..!


 


അനിൽ കുമാർ കത്തികൊണ്ട് സനോജിൻ്റെ നെഞ്ചിൽ കുത്തി പരുക്കേൽപ്പിക്കുകയും കുത്തേറ്റതിനെ തുടർന്ന് സനോജ് കുഴഞ്ഞു വീഴുകയും ഉടൻതന്നെ നാട്ടുകാർ ചേർന്ന് എടവനക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സനോജിനെ രക്ഷിക്കാനായില്ല.  ഇരുവരും നേരത്തെ നല്ല സുഹൃത്തുക്കളായിരുന്നുവെങ്കിലും വാഹനവുമായി ബന്ധപ്പെട്ടുള്ള തർക്കം നിലനിന്നിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.