Crime: 74 കാരിയെ പീഡിപ്പിച്ച 57 കാരൻ അറസ്റ്റിൽ, പ്രതി വൃദ്ധയുടെ അയൽവാസി

മദ്യപിച്ച് വീട്ടിൽ എത്തിയ ഉണ്ണി വൃദ്ധയെ വീട്ടിലെ  കിടപ്പുമുറിയിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്

Written by - Zee Malayalam News Desk | Last Updated : Feb 10, 2023, 07:57 PM IST
  • വൃദ്ധയുടെ അയൽവാസി കൂടിയാണ് പ്രതി
  • 74 കാരിക്ക് രക്തസ്രാവം ഉണ്ടാക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു
  • പോലീസ് എത്തി വൃദ്ധയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു
Crime: 74 കാരിയെ പീഡിപ്പിച്ച 57 കാരൻ അറസ്റ്റിൽ, പ്രതി വൃദ്ധയുടെ അയൽവാസി

തിരുവനന്തപുരം: വിതുരയിൽ 74 കാരിയെ പീഡിപ്പിച്ച 57 കാരനെ വിതുര പോലീസ് അറസ്റ്റ്   ചെയ്തു. വിതുര കല്ലാർ സ്വദേശി ഉണ്ണി (57) യെ ആണ് രാത്രിയോടെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. വൃദ്ധയുടെ അയൽവാസി കൂടിയാണ് പ്രതി.

കഴിഞ്ഞ ദിവസം രാവിലെ 10  മണിയോടെ കല്ലാർ സ്വദേശിയായ 74 കാരിയായ വൃദ്ധയുടെ വീട്ടിൽ മദ്യപിച്ച് വീട്ടിൽ എത്തിയ ഉണ്ണി വൃദ്ധയെ വീട്ടിലെ  കിടപ്പുമുറിയിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.അവശയായ 74 കാരിക്ക് രക്തസ്രാവം ഉണ്ടാക്കുകയും ഇവരെ വിതുര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു.

തുടർന്ന് ഡോക്ടർ വിതുര പോലീസിനെ വിവരം അറിയിച്ച് പോലീസ് എത്തി വൃദ്ധയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ  രാത്രിയോടെയാണ് ഉണ്ണിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.ഉണ്ണി അടിപിടി കേസിലെയും ചാരായം വാറ്റ്  കേസിലും നേരത്തെ പ്രതിയാണ്.പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News