കൊച്ചി: തനിക്കെതിരായ തട്ടിപ്പ് കേസിന് പിന്നിൽ ഒരു സിനിമാ ഗ്രൂപ്പാണെന്ന് നടൻ ബാബുരാജ്. തൻറെ മുൻ ഡ്രൈവർ പോലും തട്ടിപ്പിൻറെ ഭാഗമാണെന്ന് ബാബുരാജിനെ ഉദ്ധരിച്ച് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. ഇതിൻറെ പിന്നിൽ ആരാണെന്ന് എനിക്കറിയാം, മറ്റ് ലൈംഗീക ആരോപണ കേസുകളിൽ ഒന്നും തന്നെ കുടുക്കാൻ കഴിയില്ലെന്ന് വന്നതോടെയാണ് തട്ടിപ്പ് കേസ് കൊടുത്തതെന്നും താരം പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്നാറിലെ റിസോർട്ട് പാട്ടത്തിനെടുത്തെന്നാരോപിച്ച് ഈ വർഷമാദ്യം തനിക്കെതിരെ ഫയൽ ചെയ്ത ഭൂമി തട്ടിപ്പ് കേസും ഇത്തരത്തിൽ തന്നെ കുടുക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും ബാബുരാജ് ചൂണ്ടിക്കാണിക്കുന്നു. അതേസമയം കേസിൽ വാണിയെ കൂടി വലിച്ചിഴച്ചതോടെ കേസിൽ കൂടുതൽ നിയമനടപടിയിലേക്ക് തിരിയും എന്നും ബാബുരാജ് പറയുന്നു.


ബാബുരാജും ഭാര്യ വാണി വിശ്വനാഥും ചേർന്ന് 3.14 കോടി രൂപയുടെ ഫണ്ട് തട്ടിയെടുത്തുവെന്നാരോപിച്ചാണ് റിയാസ് എന്നയാൾ  പരാതി നൽകിയത്.2018ൽ ബാബുരാജിന്റെ കൂടാശ എന്ന ചിത്രത്തിന് താൻ ഫണ്ട് ചെയ്തിട്ടുണ്ടെന്നും എന്നാൽ ചിത്രം റിലീസ് ചെയ്തതിന് ശേഷം ലാഭമായി പണമൊന്നും ലഭിച്ചില്ലെന്നും റിയാസ് പറഞ്ഞിരുന്നു


എന്നാൽ ചിത്രം ബോക്‌സ് ഓഫീസിൽ പരാജയമായിരുന്നുവെന്നും സിനിമ സൗജന്യമായി ചെയ്യുക മാത്രമായിരുന്നെന്നും ബാബുരാജ് പറയുന്നു.
തന്റെ റിസോർട്ടിലെ ഷൂട്ടിങ്ങിന് ടീമിന് ഭക്ഷണവും താമസവും ഒരുക്കിക്കൊടുത്തുവെന്നും ചൂണ്ടിക്കാട്ടി താരം തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.സാറ്റലൈറ്റ് അവകാശത്തിന് നിർമ്മാതാക്കളെ സഹായിക്കാൻ കഴിയാതെ വന്നതോടെ അവർ തന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്നും അവർക്കെതിരെ 2018ൽ ആലുവ എസ്പി ഓഫീസിൽ കേസ് ഫയൽ ചെയ്തതായും ബാബുരാജ് പറയുന്നു.


ബാബുരാജിൻറെ പോസ്റ്റിൻറെ പൂർണ രൂപം



ഡിനു തോമസ് സംവിധാനം  ചെയ്തു റിയാസ്, ഒമർ എന്നിവർ നിർമാതാക്കളായ OMR productions 2017 ഇൽ പുറത്തിറക്കിയ "കൂദാശ" സിനിമ മൂന്നാർ വച്ചാണ് ഷൂട്ടിംഗ് നടന്നത് , താമസം ഭക്ഷണം എല്ലാം എന്റെ റിസോർട്ടിൽ ആയിരുന്നു. അന്ന് ഷൂട്ടിംഗ് ചിലവിലേക്കായി നിർമാതാക്കൾ പണം അയച്ചത് റിസോർട്ടിന്റെ account വഴി ആണ് ഏകദേശം 80 ലക്ഷത്തിൽ താഴെ ആണ് അവരുടെ ആവശ്യപ്രകാരം ഷൂട്ടിംഗ്ചിലവിലേക്കായി അയച്ചത്. സിനിമ പരാജയം ആയിരുന്നു, ഞാൻ അഭിനയിച്ചതിന് ശമ്പളം ഒന്നും വാങ്ങിയില്ല താമസം ഭക്ഷണം ചിലവുകൾ ഒന്നും തന്നില്ല എല്ലാം റിലീസ്‌ ശേഷം എന്നായിരുന്നു പറഞ്ഞത്.  നിർമാതാക്കൾക്കു അവരുടെ നാട്ടിൽ ഏതോ പോലീസ് കേസുള്ളതിനാൽ clearence സർട്ടിഫിക്കറ്റ് കിട്ടാതെ ആയപ്പോൾ VBcreations എന്ന എന്റെ നിർമാണ കമ്പനി വഴി ആണ് റിലീസ് ചെയ്തത് കൂടാതെ കേരളത്തിൽ flex board വക്കാൻ 18 ലക്ഷത്തോളം ഞാൻ ചിലവാകുകയും ചെയ്തു. സാറ്റിലൈറ്റ് അവകാശം വിറ്റുതരണം എന്ന നിർമാതാക്കളുടെ ആവശ്യപ്രകാരം ഞാൻ കുറെ പരിശ്രമിച്ചു എന്നാൽ അത് നടന്നില്ല, പിന്നീട് ആ ആവശ്യം ഭീഷണി  ആയപ്പോൾ ഞാൻ ആലുവ SP ഓഫീസിൽ പരാതി നൽകി, എല്ലാ രേഖകളും കൊടുത്തു നിർമാതാക്കൾ പലവട്ടം വിളിച്ചിട്ടും പോലീസ് സ്റ്റേഷനിൽ വന്നില്ല. സത്യം ഇതായിരിക്കെ അവർ മറ്റുചിലരുടെ ഉപദേശ പ്രകാരം എനിക്കും ഈ സിനിമയുമായി ഒരു ബന്ധം പോലും ഇല്ലാത്ത വാണിക്കും എതിരെ ഇപ്പോൾ പരാതിയുമായി വന്നിരിക്കുകയാണ് . കൂദാശ ഗൂഗിൾ സെർച്ച് ചെയ്താൽ അതിന്റെ details കിട്ടുമെന്നിരിക്കെ ഇപ്പോൾ ഇവർ കൊടുത്തിരിക്കുന്നത് കള്ള കേസ് ആണ് അതിനു എതിരെ ഞാൻ കോടതിയെ സമീപിക്കും 
2017 കാലത്തെ ഇതുപോലുള്ള കേസുകൾ കുത്തിപ്പൊക്കി എന്നെ അപമാനിക്കാൻ പിന്നിൽ പ്രവർത്തിക്കുന്നവരെ എനിക്ക് അറിയാം... ഒരു കാര്യം ഞാൻ പറയാം ഇനി ആകാശം ഇടിഞ്ഞു വീണാലും എന്റെ "നിലപാടുകളിൽ "ഞാൻ ഉറച്ചു നില്കും.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.