Kochi :  ജോജു ജോർജിന്റെ (Joju George) കാർ തകർത്ത കേസിൽ മുൻ മേയർ ടോണി ചമ്മണി (Tony CHammani) അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ  (Bail Application) മജിസ്ട്രേറ്റ് കോടതി (Magistrate Court) ഇന്ന് വിധി പറയും. ഹൈവേ (Highway) ഉപരോധത്തിനിടയിലാണ് ജോജു ജോർജിന്റെ കാര കോൺഗ്രസ് (Congress) പ്രവർത്തകർ തകർത്തത്. ഇതിൽ നിന്നുണ്ടായ കേട് പാടുകൾ നികത്താൻ ആറര ലക്ഷം രൂപ വരെ വേണ്ടി വരുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ഈ തുകയുടെ പകുതി കെട്ടിവെച്ച് ജമായ്‌ച്ചു അനുവദിക്കണമെന്നാണ് പ്രതികളുടെ ജാമ്യാപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.  കേസിൽ പ്രോസിക്യുട്ടർ കാറിന്റെ മൊത്തവിലയുടെ പകുതി കെട്ടിവെക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിൽ ഇന്ന് വിധി പറയും.


ALSO READ: Joju George | ജോജു ജോർജിന്റെ കാർ തകർത്ത കേസിലെ പ്രതികൾ ഇന്ന് പോലീസിൽ കീഴടങ്ങുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്


അതേസമയം മഹിളാ കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ ജോജു ജോർജിനെതിരെ കേസ് സ്വീകരിച്ചില്ലെന്ന് ആരോപിച്ച ഇന്ന് മരട് പൊലീസ് സ്റ്റേഷൻ ഉപരോധിക്കും. എന്നാൽ പരാതിയിൽ കേസ് സ്വീകരിക്കാൻ ആവശ്യമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചിട്ടും യാതൊരു തെളിവുകളും ഉണ്ടായിരുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.


ALSO READ:  Congress strike | ചക്രസ്തംഭന സമരത്തിനിടെ പാലക്കാട് പോലീസും കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം


ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കൊച്ചിയിൽ കോൺ​ഗ്രസ് നടത്തിയ സമരത്തിനിടെയാണ് നടൻ ജോജു ജോർജും കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായത്. ഇതിനിടെ ജോജുവിന്റെ വാഹനം കോൺ​ഗ്രസ് പ്രവർത്തകർ തകർത്തു. കാറിന്റെ പുറകിലെ ചില്ലാണ് അടിച്ച് തകർത്തത്. ജോജു ജോർജ് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന് കോൺ​ഗ്രസ് ആരോപിച്ചതിനെ തുടർന്ന് നടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ വൈദ്യ പരിശോധനയിൽ ജോജു മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി.


ALSO READ: Actor Joju George Issue : ജോജു ജോർജിന്റെ കാർ അടിച്ച് തകർത്ത് സംഭവത്തിൽ അറസ്റ്റ് ഉടൻ, കോൺഗ്രസ് പ്രവർത്തകരെ തിരിച്ചറിഞ്ഞു


കോൺ​ഗ്രസ് പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജോജു ജോർജിന്റെ വാഹനം തകർത്തതും ​ഗതാ​ഗത തടസ്സം സൃഷ്ടിച്ചതുമാണ് രണ്ട് കേസുകൾ. റോഡിൽ ​ഗതാ​ഗത തടസ്സം നേരിട്ടതിനെ തുടർന്നാണ് നടൻ ജോജു ജോർജ് സമരക്കാരോട് വാക്ക് തർക്കത്തിൽ ഏർപ്പെട്ടത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.