Congress strike | ചക്രസ്തംഭന സമരത്തിനിടെ പാലക്കാട് പോലീസും കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം

വികെ ശ്രീകണ്ഠൻ ഉൾപ്പെടെയുള്ള കോൺ​ഗ്രസ് നേതാക്കളെ പോലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്

Written by - Zee Malayalam News Desk | Last Updated : Nov 8, 2021, 01:18 PM IST
  • നാല് റോഡുകൾ ചേരുന്ന സ്ഥലമാണ് സുൽത്താൻപേട്ട് ജങ്ഷൻ
  • ഇവിടെ സമരം ചെയ്യാൻ അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി
  • എന്നാൽ തങ്ങൾ നിശ്ചയിച്ച സ്ഥലം ഇതാണെന്നും ഇവിടെ തന്നെ സമരം ചെയ്യുമെന്നും കോൺ​ഗ്രസ് പ്രവർത്തകർ പറഞ്ഞു
  • ഇതോടെയാണ് വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായത്
Congress strike | ചക്രസ്തംഭന സമരത്തിനിടെ പാലക്കാട് പോലീസും കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം

പാലക്കാട്: ഇന്ധന വില വർധനവിനെതിരെ (Fuel price hike) കോൺ​ഗ്രസ് നടത്തുന്ന ചക്രസ്തംഭന സമരത്തിനിടെ പോലീസും കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം. പാലക്കാട് സുൽത്താൻപേട്ട് ജങ്ഷനിൽവച്ചാണ് സംഘർഷമുണ്ടായത്. വികെ ശ്രീകണ്ഠൻ ഉൾപ്പെടെയുള്ള കോൺ​ഗ്രസ് നേതാക്കളെ (Congress leaders) പോലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്.

​ഗതാ​ഗതം തടസ്സപ്പെടുത്തി സമരം ചെയ്യാനാകില്ലെന്ന് പോലീസ് കോൺ​ഗ്രസ് പ്രവർത്തകരെ അറിയിച്ചു. നാല് റോഡുകൾ ചേരുന്ന സ്ഥലമാണ് സുൽത്താൻപേട്ട് ജങ്ഷൻ. ഇവിടെ സമരം ചെയ്യാൻ അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ തങ്ങൾ നിശ്ചയിച്ച സ്ഥലം ഇതാണെന്നും ഇവിടെ തന്നെ സമരം ചെയ്യുമെന്നും കോൺ​ഗ്രസ് പ്രവർത്തകർ പറഞ്ഞു. ഇതോടെയാണ് വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായത്.

ALSO READ: Youth congress march | റോഡ് തടസ്സപ്പെടുത്തി സിനിമാ ചിത്രീകരണം; കടുവയുടെ സെറ്റിലേക്ക് യൂത്ത് കോൺ​ഗ്രസ് മാർച്ച് നടത്തി

വികെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ് തുടങ്ങിയ കോൺ​ഗ്രസിന്റെ എംപിമാരും സമരത്തിനെത്തിയിരുന്നു. ഇന്ധന നികുതിയിൽ ഇളവ് പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺ​ഗ്രസ് നടത്തുന്ന ചക്രസ്തംഭന സമരം നാളെ രാവിലെ 11നാണ് ആരംഭിച്ചത്. 15 മിനിറ്റാണ് പ്രതിഷേധ സമരം നടത്തിയത്.

ഇന്ധന വിലയിൽ തകർന്നുകിടക്കുന്ന സാധാരണക്കാർക്ക് വേണ്ടിയാണ് സമരം നടത്തുന്നതെന്ന് കെ സുധാകരൻ പറഞ്ഞു. വില വർധനയ്ക്കെതിരെ മുൻപ് സമരം നടത്തിയ സിപിഎം കേന്ദ്രം ഇളവ് നൽകിയാൽ ആനുപാതികമായി സംസ്ഥാനവും കുറയ്ക്കുമെന്ന് പറഞ്ഞിരുന്നു. ആ സർക്കാരിന്റെ ധനമന്ത്രിയാണ് ഇപ്പോൾ നികുതി കുറയ്ക്കില്ലെന്ന് പറയുന്നതെന്നും സുധാകരൻ ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News