കൊച്ചി: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം നേടിയ നടൻ സിദ്ദിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് റിപ്പോർട്ട്.  സിദ്ദിഖ് ഇന്ന് തിരുവനന്തപുരത്താണ് ഹാജരാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പില്ല; 6 ജില്ലകളിൽ യെല്ലോ അലർട്ട്!


സുപ്രീം കോടതിയിൽ നിന്നും ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറാണെന്ന് സിദ്ദിഖ് അന്വേഷണ സംഘത്തിന് ഇമെയിൽ അയച്ചിരുന്നു.  ഇതിനുപിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ എസി സിദ്ദിഖിന് നോട്ടീസ് നൽകുകയും ചെയ്തു. 


നോട്ടീസ് നൽകുന്നതിന് മുൻപേ ഹാജരാകാൻ സിദ്ദീഖ് തീരുമാനിച്ചിരുന്നങ്കിലും പിന്നീട് വേണ്ടന്ന് വയ്ക്കുകയായിരുന്നു. ഇന്ന് ചോദ്യം ചെയ്ത ശേഷം സിദ്ദിഖിനെ വിട്ടയക്കും എന്നാണ് സൂചന.  സുപ്രീം കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടി ദിവസങ്ങൾക്ക് ശേഷമാണ് സിദ്ദിഖിനെ ചോദ്യം ചെയ്യാനുളള നീക്കം അന്വേഷണ സംഘത്തിൽ നിന്നുമുണ്ടാകുന്നത്. മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയതോടെ സിദ്ദിഖ് ഒളിവിൽ പോയിരുന്നു.  ഈ സമയം സിദ്ദിഖിനെ അന്വേഷണ സംഘത്തിന് പിടികൂടാനാകാത്തത് ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു.


Also Read: ദീപാവലിക്ക് മുൻപ് ലക്ഷ്മി നാരായണ യോഗം; ഇവർ തൊട്ടതെല്ലാം പൊന്നാകും!


തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഏക പ്രതിയാണ് സിദ്ദിഖ്. നിള തിയേറ്ററില്‍ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും സിനിമാ ചര്‍ച്ചകള്‍ക്കായി വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും യുവ നടി പരാതി നൽകിയിരുന്നു. പരാതിക്കാരിയെ തിരുവനന്തപുരത്തു വച്ച് കണ്ടിരുന്നുവെന്ന് സിദ്ദിഖും അന്വേഷണ സംഘത്തിനോട് സമ്മതിച്ചിട്ടുണ്ട്.  ആരോപണത്തിന് പിന്നാലെ സിദ്ദിഖ് എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വെച്ചിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.