Actress Attack case | ഫോട്ടോയിൽ കണ്ടയാളോ അത്, സംശയം ബലപ്പെടുന്നു, വിഐപിക്ക് അരികെ പോലീസ്?
വിഐപി എന്ന് സംശയിക്കുന്ന ആളുടെ ശബ്ദ സാമ്പിൾ പോലീസ് പരിശോധിക്കും.
നടിയെ ആക്രമിച്ച കേസിൽ ബാലചന്ദ്രകുമാർ പറഞ്ഞ വിഐപിക്ക് അരികെ പോലീസ്. ആളെ തിരിച്ചറിയുന്നതിനായി പോലീസ് ബാലചന്ദ്രകുമാറിനെ കാണിച്ച ഫോട്ടോയിൽ ഉള്ളയാൾ തന്നെയാണ് വിഐപി എന്ന സംശയം ബലപ്പെടുകയാണെന്നാണ് വിവരമെന്ന് റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്തു.
6 ഫോട്ടോകളാണ് പോലീസ് സംവിധായകനെ കാണിച്ചത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് എത്തിച്ച് നൽകിയത് ഈ വിഐപി ആണെന്നാണ് മൊഴി. കോട്ടയം സ്വദേശിയാണ് വിഐപിയെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന.
വിഐപിയെ കാവ്യ ഉൾപ്പെടെയുള്ളവർ ഇക്ക എന്നാണ് വിളിച്ചിരുന്നതെന്ന് ബാലചന്ദ്രകുമാർ പറഞ്ഞിട്ടുണ്ട്. വിഐപി എന്ന് സംശയിക്കുന്ന ആളുടെ ശബ്ദ സാമ്പിൾ പോലീസ് പരിശോധിക്കും. ഇയാൾ ഖദർ മുണ്ടും ഷർട്ടുമാണ് ധരിച്ചിരുന്നതെന്നാണ് മൊഴി ലഭിച്ചിട്ടുള്ളത്. കൂടാതെ വിഐപി ഹോട്ടലും ട്രാവൽ ഏജൻസിയും നടത്തുന്നയാളാണെന്നും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി വച്ചു. ചൊവ്വാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ് കോടതിയിൽ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA