Kochi: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ വാദങ്ങൾ ഉയർത്തി ദിലീപിന്റെ അഭിഭാഷകൻ. എഫ്ഐആർ ഇടാൻ വേണ്ടി പോലീസ് ബാലചന്ദ്രകുമാറിന്റെ പുതിയ സ്റ്റേറ്റ്മെന്റ് എടുക്കുകയായിരുന്നുവെന്ന് ദിലീപ് കോടതിയിൽ വാദിച്ചു. കേസിൽ ബാലചന്ദ്രകുമാർ സാക്ഷിയല്ലെന്നും അന്വേഷണ ഉദ്യോ​ഗസ്ഥർക്കൊപ്പം ചേർന്ന ​ഗൂഡാലോചനക്കാരനാണെന്നും ദിലീപ് പറഞ്ഞു. അന്വേഷണസംഘവുമായി ചേർന്ന് ഗൂഡാലോചന നടത്തിയതിൽ ബാലചന്ദ്രകുമാറിന് പങ്കുണ്ട്. പങ്കുണ്ടെന്ന് ദിലീപ് ഹൈക്കോടതിയിൽ വാദിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബാലചന്ദ്രകുമാറിന്റെ മൊഴി മാത്രം വിശ്വസിച്ച് മുന്നോട്ട് പോകരുതെന്നായിരുന്നു ദിലീപിന്റെ വാദം. എ വി ജോർജിന്റെ വീഡിയോ കണ്ടിട്ടാണ് ദിലീപ്, 'നിങ്ങൾ അനുഭവിക്കും' എന്ന് പറഞ്ഞതെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. എന്നാൽ അന്ന് അന്വേഷണ സംഘത്തിൽ അദ്ദേഹം ഇല്ലായിരുന്നു. സോജൻ, സുദർശൻ എന്നിവർക്ക് നല്ല ശിക്ഷ ആയിരിക്കും കിട്ടുന്നത് എന്നും ദിലീപ് പറഞ്ഞതായി മൊഴിയിൽ ഉണ്ട്. തന്റെ ദേഹത്ത് കൈ വെക്കാത്ത ഒരാളുടെ കൈവെട്ടണം എന്ന് എന്തിന് പറയണമെന്നും അത് കെട്ടിച്ചമച്ചതാണെന്നും ദിലീപ് പറയുന്നു. ബൈജു പൗലോസിനെ വണ്ടി ഇടിപ്പിച്ച് കൊല്ലുമെന്ന് പറഞ്ഞിട്ടില്ല. 


Also Read: Actress Attack Case | തുടരന്വേഷണം തടയണം, ഹർജിയിൽ ദിലീപിന്റെ ആരോപണങ്ങൾ എന്തൊക്കെ?


കേസ് ഈ ഉദ്യോഗസ്ഥർ തന്നെ അന്വേഷിച്ചാൽ തനിക്ക് എങ്ങനെ നീതി കിട്ടുമെന്ന് ദിലീപ് ചോദിച്ചു. ഒരു കേസ് എങ്ങനെയെങ്കിലും ചാർജ് ചെയ്യണം. ഉദ്യോ​ഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന ചാർജ് ഉൾപ്പെടുത്താൻ പല കാര്യങ്ങളും കൂട്ടിച്ചേർത്തു. 


ബാലചന്ദ്രകുമാറിന്റെ ശബ്ദരേഖയ്ക്കെതിരേയും ദിലീപിന്റെ അഭിഭാഷകൻ വാദങ്ങള്‍ ഉന്നയിച്ചു. ഒരു ടാബിൽ ബാലചന്ദ്രകുമാർ തന്‍റെ ശബ്ദം റിക്കോർഡ് ചെയ്തു എന്നാണ് പറയുന്നത്. അത് എവിടെയെന്ന് ദിലീപ് ചോദിച്ചു. പോലീസിൻ്റെ മുൻപിൽ ഹാജരാക്കിയിട്ടില്ല. റെക്കോർഡ് ചെയ്തത് ലാപ്ടോപ്പിലേക്ക് മാറ്റിയെന്ന് പറയുന്നു. ആ ശബ്ദരേഖയാണ് അന്വേഷണസംഘത്തിന് കൈമാറിയിരിക്കുന്നത്. ഒരു പെന്‍ഡ്രൈവ് മാത്രമാണ് അന്വേഷണസംഘത്തിന് ബാലചന്ദ്രകുമാര്‍ കൈമാറിയിരിക്കുന്നത്. ഇതിലെല്ലാം കൃത്രിമം നടന്നിരിക്കാം. 


Also Read: Actress Attack Case : ദിലീപിന്റെ ഫോണുകള്‍ വിചാരണ കോടതിയിൽ തുറക്കേണ്ട; തിരുവനന്തപുരത്ത് ഫോറൻസിക് ലാബിൽ പരിശോധിക്കും


അതുപോലെ അന്വേഷണ സംഘത്തിന് കൈമാറിയ ശബ്ദരേഖ പൂര്‍ണമല്ലെന്നും പലയിടത്തും മുറിഞ്ഞുപോയ വാക്കുകളാണ് ഉള്ളതെന്നും ദിലീപ് വാദിച്ചു. പലപ്പോഴായി പലയിടങ്ങളില്‍നിന്നുള്ള സംഭാഷണ ശകലങ്ങള്‍ കൂട്ടിയോജിപ്പിച്ചാണ് ശബ്ദരേഖ ഹാജരാക്കിയിരിക്കുന്നത്. അത് എങ്ങനെ കോടതി വിശ്വാസത്തിൽ എടുക്കുമെന്ന് ദിലീപ് ചോദിക്കുന്നു. ടാബ് കേടായി എന്ന് പറയുന്നു. ലാപ്ടോപ് എവിടെ എന്നാണ് ദിലീപിന്റെ ചോദ്യം. 


വീട്ടിലിരുന്ന് കുടുംബാംഗങ്ങളോട് പറയുന്നത് എങ്ങനെ ഗൂഡാലോചന ആകും. ദിലീപ് പറയുന്നത് മറ്റ് പ്രതികൾ കേട്ടാൽ ഗൂഡാലോചനയാകുമോ. ശബ്ദരേഖയുടെ ആധികാരികതയെ ദിലീപ് ചോദ്യം ചെയ്തു.


അതേസമയം ഗൂഢാലോചന കേസിൽ ദിലീപടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ നാളെയും വാദം തുടരും. പ്രതിഭാഗത്തിന്റെ വാദം ഇന്ന് പൂർത്തിയി. പ്രോസിക്യൂഷന്റെ ഭാഗം കേട്ട ശേഷം ആവശ്യമെങ്കിൽ വാദിക്കാമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകൻ രാമൻ പിള്ള വ്യക്തമാക്കിയത്. കേസ് നാളെ 1.45 ന് വീണ്ടും പരിഗണിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.