Actress Attack Case : ദിലീപിന്റെ ഫോണുകള്‍ വിചാരണ കോടതിയിൽ തുറക്കേണ്ട; തിരുവനന്തപുരത്ത് ഫോറൻസിക് ലാബിൽ പരിശോധിക്കും

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചുവെന്ന് കേസിൽ കൂടുതൽ തെളിവുകൾ ഈ ഫോണുകളിൽ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 3, 2022, 01:16 PM IST
  • ഫോണുകൾ തിരുവനന്തപുരത്തെ ഫോറൻസിക് ലാബുകളിൽ പരിശോധനയ്ക്ക് അയക്കനാണ് മജിസ്‌ട്രേറ്റ് കോടതി തീരുമാനിച്ചിരിക്കുന്നത്.
  • പ്രതിഭാഗം ഫോണുകൾ കോടതിയിൽ വെച്ച് തുറക്കേണ്ടന്ന നിലപാട് സ്വീകരിച്ചിരുന്നു. ഈ നിലപാടാണ് കോടതി അംഗീകരിച്ചത്.
  • അതെ സമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചുവെന്ന് കേസിൽ കൂടുതൽ തെളിവുകൾ ഈ ഫോണുകളിൽ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
  • ഫോണുകളുടെ ഫോറൻസിക് പരിശോധന ഫലം ആറ് ദിവസങ്ങൾക്ക് ശേഷം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Actress Attack Case : ദിലീപിന്റെ ഫോണുകള്‍ വിചാരണ കോടതിയിൽ തുറക്കേണ്ട;  തിരുവനന്തപുരത്ത് ഫോറൻസിക് ലാബിൽ പരിശോധിക്കും

Kochi : നടൻ ദിലീപ് കോടതിയിൽ സമർപ്പിച്ച ഫോണിന്റെ അണ്‍ലോക്ക് പാറ്റേണ്‍ കോടതിയിൽ വെച്ച് തന്നെ പരിശോധിക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി. ഫോണുകൾ തിരുവനന്തപുരത്തെ ഫോറൻസിക് ലാബുകളിൽ പരിശോധനയ്ക്ക് അയക്കനാണ് മജിസ്‌ട്രേറ്റ് കോടതി തീരുമാനിച്ചിരിക്കുന്നത്.

പ്രതിഭാഗം ഫോണുകൾ കോടതിയിൽ വെച്ച് തുറക്കേണ്ടന്ന നിലപാട് സ്വീകരിച്ചിരുന്നു. ഈ നിലപാടാണ് കോടതി അംഗീകരിച്ചത്. അതെ സമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചുവെന്ന് കേസിൽ കൂടുതൽ തെളിവുകൾ ഈ ഫോണുകളിൽ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.

ALSO READ: Actress Attack Case | തുടരന്വേഷണം തടയണം, ഹർജിയിൽ ദിലീപിന്റെ ആരോപണങ്ങൾ എന്തൊക്കെ?

ഫോണുകളുടെ ഫോറൻസിക് പരിശോധന ഫലം ആറ് ദിവസങ്ങൾക്ക് ശേഷം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കോടതി ഉത്തരവിനെ തുടർന്ന് സമർപ്പിച്ച ഫോണുകളിലെ ചാറ്റുകള്‍, കോളുകൾ എന്നിവയുടെ വിവരങ്ങളാണ് അന്വേഷണ സംഘം ശേഖരിക്കുന്നത്.

ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ആറ് ഫോണുകളാണ് ഫോറന്‍സിക് പരിശോധനക്കായി തിരുവനന്തപുരത്തേക്ക് അയക്കുന്നത്. കോടതിയിൽ വെച്ച ഫോണുകൾ തുറക്കുകയോ പരിശോധിക്കുകയോ ചെയ്യില്ലെന്ന് കോടതി നിലപാട് സ്വീകരിക്കുകയായിരുന്നു. പ്രതികളുടെയോ അഭിഭാഷകന്റെയോ സാന്നിധ്യത്തില്‍ ഫോണുകള്‍ പരിശോധിക്കണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. ഈ ആവശ്യമാണ് കോടതി തള്ളിയത്.

ALSO READ: Dileep Case | പ്രതികൾക്ക് പ്രത്യേകത പരിഗണന നൽകുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് കോടതി ; മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

അതേസമയം കേസിൽ പുതിയ ഹർജി സമർപ്പിച്ചിരിക്കുകയാണ് ദിലീപ്. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹൈക്കോടതിയിലാണ് ഹർജി നൽകിയിട്ടുള്ളത്. അന്വേഷണ സംഘത്തിനെതിരെ നിരവധി ആരോപണങ്ങളും ഹർജിയിൽ പറഞ്ഞിട്ടുണ്ട്. 

ALSO READ: Dileep Case | ദിലീപ് പ്രതിയായ ഗൂഢാലോചന കേസ് ; കൊച്ചിയിലെ മേത്തർ അപ്ർട്ട്മെന്റ്സിൽ റെയ്ഡ്

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം വിചാരണ കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണ‍മെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്. തുടരന്വേഷണം വിചാരണ അട്ടിമറിക്കാനാണെന്നാണ് ദിലീപിന്റെ ആരോപണം. വിചാരണക്കോടതിയുടെ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തുന്നതെന്നും ദിലീപ് ആരോപിച്ചു.  തുടരന്വേഷണം വലിച്ചു നീട്ടാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം എന്നും ദിലീപ് ഹർജിയിൽ ആരോപിക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News