Actress Attack Case: പ്രമുഖ  നടിയെ  തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച  കേസ് പുതിയ വഴിത്തിരിവിലേയ്ക്ക്.  സംവിധായകന്‍ ബാലചന്ദ്ര കുമാറിന്‍റെ മൊഴി രേഖപ്പെടുത്തും.   


COMMERCIAL BREAK
SCROLL TO CONTINUE READING

നടിയെ ആക്രമിച്ച കേസിൽ  ഈ മാസം 12ന് ബാലചന്ദ്രകുമാറിന്‍റെ രഹസ്യ മൊഴി എടുക്കുമെന്നാണ്  റിപ്പോര്‍ട്ട്.  കേസിൽ മുഖ്യ ആരോപി  ദിലീപിനെതിരെ (Dileep) പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന് (Balachandra Kumar) കോടതി സമൻസ് അയച്ചു. എറണാകുളം ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ്  ബാലചന്ദ്രകുമാറിന്‍റെ മൊഴി രേഖപ്പെടുത്തുക.


Also Read: Actress Attack Case: കുരുക്ക് മുറുകുന്നു, ദിലീപീനെയും കാവ്യയേയും വീണ്ടും ചോദ്യം ചെയ്‌തേക്കും, ബാലചന്ദ്രകുമാറിന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്തും


കേസില്‍  ബാലചന്ദ്രകുമാറിന്‍റെ മൊഴി നിര്‍ണ്ണായകമാവുമെന്നാണ് സൂചന. നടിയെ  തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച  കേസ്  അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും നടൻ ദിലീപടക്കമുളളവർ ശ്രമിക്കുന്നതിന്‍റെ ശബ്ദ രേഖകളടക്കമാണ് അടുത്തിടെ സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ടത്.  


Also Read: "ഞാൻ കുറ്റം ചെയ്തിട്ടുണ്ട്, ആ കുറ്റം ചെയ്തത് എനിക്ക് വേണ്ടി അല്ലെന്ന്, അറിയാമല്ലോ?" പൾസർ സുനി ദിലീപിനെഴുതിയ കത്ത് പുറത്ത്


സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദ രേഖകള്‍  കേസിൽ പ്രോസിക്യൂഷന് ഏറെ സഹായകമാവുമെന്നാണ് കണക്കുകൂട്ടല്‍.  നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ ഫോണിന്‍റെ മെമ്മറി കാർഡ് ഇതുവരെ അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല. എന്നാല്‍, ആക്രമണ ദൃശ്യങ്ങൾ ദിലീപ് കണ്ടതായും, കൂടാതെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായും ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖകളില്‍ വ്യക്തമാണ്‌.  


Also Read: Actress Attack Case | ദിലീപിനുള്ള കുരുക്ക് മുറുകുമോ?; നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് DySP ബൈജു പൗലോസിനെ ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ നിയമിച്ചു


ബാലചന്ദ്രകുമാർ പുറത്തുവിട്ട രേഖകള്‍  ഇതിനോടകം ദിലീപിന്  കുരുക്കായി മാറിയിരിയ്ക്കുകയാണ്.  ആ അവസരത്തിലാണ്   ബാലചന്ദ്രകുമാറിന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള തീരുമാനം.  ശേഷം  ദിലീപിനെയും ഒന്നാം പ്രതി പൾസർ സുനി എന്ന് വിളിക്കുന്ന സുനിൽ കുമാറിനേയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ദിലീപിന്‍റെ ഭാര്യ കാവ്യയേയും  വീണ്ടും ചോദ്യം ചെയ്‌തേക്കും. 


കേസില്‍  ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ  അന്വേഷണത്തിനായി പുതിയ സംഘത്തെ സർക്കാർ നിയമിച്ചിട്ടുണ്ട്.  


ദീലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ആരോപിയുടെ  പഴുതടച്ച നീക്കങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയിരിയ്ക്കുകയാണ്. ദൃശ്യങ്ങൾ ദിലീപിന് കൈമാറിയ വി.ഐ.പിയെ കുറിച്ച് സൂചനകൾ ലഭിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.  ഇയാൾ ദിലീപിന്‍റെ  അടുത്ത സുഹൃത്താണെന്നും   ആലുവ സ്വദേശിയാണ് വി.ഐ.പിയെന്നും  സംഭവത്തിന് ശേഷം ഇരുവരും ഒന്നിച്ച്  ദുബായിലേക്ക് പോയതായും പോലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. 


നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍  ദിലീപ്  കൂടുതല്‍  നിയമക്കുരുക്കിലേയ്ക്ക് നീങ്ങുന്നതായാണ്  നിലവിലെ സാഹചര്യങ്ങള്‍ തെളിയിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക