Actress Attack Case | ദിലീപിനുള്ള കുരുക്ക് മുറുകുമോ?; നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് DySP ബൈജു പൗലോസിനെ ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ നിയമിച്ചു

Actress Attack Case- എഡിജിപി എസ് ശ്രീജിത്ത് അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. 

Written by - Zee Malayalam News Desk | Last Updated : Jan 6, 2022, 09:43 PM IST
  • ഡിവൈഎസ്പി ബൈജു പൗലോസ് അന്വേഷണ ഉദ്യോഗസ്ഥൻ.
  • എഡിജിപി എസ് ശ്രീജിത്ത് അന്വേഷണ സംഘത്തിന് നേതൃത്വം നൽകും.
Actress Attack Case | ദിലീപിനുള്ള കുരുക്ക് മുറുകുമോ?; നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് DySP ബൈജു പൗലോസിനെ ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ നിയമിച്ചു

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) പുതിയ അന്വേഷണ സംഘത്തെ നിയമിച്ചു. ഡിവൈഎസ്പി ബൈജു പൗലോസ് (DySP Baiju Paulose) അന്വേഷണ ഉദ്യോഗസ്ഥൻ. എഡിജിപി എസ് ശ്രീജിത്ത് അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. 

നേരത്തെ ദിലീപ് ഡിജിപിക്കും എഡിജിപിക്കും അയച്ച കത്തിൽ ബൈജു പൗലോസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കത്തിലൂടെ പരാതിപ്പെട്ടിരുന്നു. പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ നടന്റെ മുൻ സുഹൃത്തായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ പ്രൊസിക്യൂഷന്റെ നാടകമാണെന്നായിരുന്നു ദിലീപ് ഡിജിപിക്കും ക്രൈം ബ്രാഞ്ച് എഡിജിപിക്കും അയച്ച കത്തിൽ പറയുന്നത്. 

ALSO READ : "ഞാൻ കുറ്റം ചെയ്തിട്ടുണ്ട്, ആ കുറ്റം ചെയ്തത് എനിക്ക് വേണ്ടി അല്ലെന്ന്, അറിയാമല്ലോ?" പൾസർ സുനി ദിലീപിനെഴുതിയ കത്ത് പുറത്ത്

അതേസമയം ഇന്ന് റിപ്പോർട്ടർ ടിവി പുറത്ത് വിട്ട കേസിലെ പ്രധാനപ്രതിയായ പൾസർ സുനിയുടെ കത്ത വിവാദത്തെ വീണ്ടും ചൂട് പിടിപ്പിക്കുകയാണ്. നടിയെ ആക്രമിക്കാൻ ദിലീപ് സംഘവും 2015 മുതൽ പദ്ധതിയിട്ടിരുന്നുയെന്നും ദിലീപിന് മലയാള സിനിമ മേഖലയിലെ സെക്സ് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്നും സുനിയുടെ കത്തിൽ വ്യക്തമായി പറയുന്നുണ്ട്. കൂടാതെ നടിയെ ആക്രമിക്കനുള്ള പദ്ധതിയുടെ ചർച്ചകളിൽ നടൻ സിദ്ദിഖും പങ്കെടുത്തിരുന്നു എന്ന് സുനി തന്റെ കത്തിൽ എടുത്ത് പറയുന്നുണ്ട്.

ALSO READ : ദിലീപ് മകനെ ചതിച്ചു; സംഭവത്തിന് 2 വർഷങ്ങൾക്ക് മുമ്പ് ഗൂഢാലോചന നടന്നിരുന്നുവെന്ന് പൾസർ സുനിയുടെ അമ്മ

കത്തിലെ പ്രധാനഭാഗങ്ങൾ ഇങ്ങനെ

"ചേട്ടൻ എന്ത് ചെയ്താലും താരസംഘടന കൂട്ട് നിൽക്കും, അന്ന് അബാദ് പ്ലാസയിൽ ഈ കാര്യം പ്ലാൻ ചെയ്തപ്പോൾ സിദ്ദിഖും മറ്റാരെല്ലാം ഉണ്ടായിരുന്നു എന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. അമ്മയുടെ പ്രസിഡന്റ് സ്ഥാനം ലഭിക്കാനല്ല സിദ്ദിഖ് ചേട്ടനെ അറസ്റ്റ് ചെയ്തപ്പോൾ ഓടി നടന്നത്. ചേട്ടൻ ഉൾപ്പെടെ അമ്മയുടെ സംഘടനയിൽ എത്രപേർക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും അമ്മയുടെ വിദേശപരിപാടികളുടെ യഥാർഥ ലക്ഷ്യവും ലഭവിഹിതവും പുറത്ത് വന്നാൽ ചേട്ടൻ എന്നെ ജീവിക്കാൻ അനുവദിക്കില്ല"

തനിക്ക് ദിലീപിന്റെ രഹസ്യങ്ങൾ ഏതെല്ലാം അറിയമാമെന്ന് ദിലീപിനെ ഓർമ്മിപിക്കാൻ വേണ്ടിയാണ് താൻ ഈ കത്തെഴുതുന്നതെന്ന് സുനി കത്തിന്റെ ആമുഖമായി പറയുന്നുണ്ട്. മലയാള സിനിമയുടെ സെക്സ് റാക്കറ്റ് ബന്ധത്തെ കുറിച്ച് തനിക്ക് വ്യക്തമായി അറിയാമെന്ന രൂപേണെയാണ് സുനി കത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കൂടാതെ നടിയെ ആക്രമിക്കാൻ 2015 മുതൽ ദിലീപും സംഘവും പദ്ധതി ഇട്ടിരുന്നു എന്നും കത്തിൽ പറയുന്നുണ്ട്. 

ALSO READ : മലയാള സിനിമയിൽ സെക്‌സ് റാക്കറ്റ്: ദിലീപിന്റെയും താരസംഘടനയിലെ അംഗങ്ങളുടെയും അറിവോടെ - പൾസർ സുനിയുടെ കത്ത്

താൻ ചെയ്തതെല്ലാം കോടതിയിൽ പറഞ്ഞ് മാപ്പ് അപേക്ഷിച്ച് നൽകുന്ന ശിക്ഷ അനുഭവിച്ച് തീർക്കുമെന്ന് സുനി കത്തിന്റെ അവസാനം അറിയിക്കുന്നുണ്ട്. നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം ഏകദേശം ആറ് ഏഴ് മാസങ്ങൾക്ക് ശേഷമാണ് പ്രതിയായ സുനി ഈ കത്തെഴിതിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News