കൊച്ചി: Actress Attack Case: നടിയെ ആക്രമിച്ച കേസിലെ (Actress Attack Case) അന്വേഷണ ഉദ്യോ​ഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ ഇന്നലെ ചോദ്യം ചെയ്യുന്നതിനിടെ സംവിധായകൻ റാഫിയെ വിളിച്ചുവരുത്തിയത് ദിലീപിന്‍റെ ശബ്ദം തിരിച്ചറിയാനെന്ന് റിപ്പോർട്ട്. ബാലചന്ദ്ര കുമാർ നൽകിയ ശബ്ദ സാമ്പിളില്‍ നിന്ന് ദിലീപിന്‍റെ ശബ്ദം റാഫി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് മറ്റു പ്രതികളുടെ ശബ്ദം തിരിച്ചറിയാന്‍ അവരുടെ അടുത്ത സുഹൃത്തുക്കളെ വിളിച്ചു വരുത്തുമെന്നാണ് സൂചന. എസ്പിയുടെ ക്യാബിനില്‍ വച്ച് എല്ലാ ശബ്ദരേഖയും ആദ്യം പ്രതികളെ കേൾപ്പിക്കുകയും ഇത്  ഇവരുടെ ശബ്ദം തന്നെയാണോയെന്ന് ചോദിക്കുകയും ചെയ്തിരുന്നു.  ഇതിനുശേഷമാണ് ശബ്ദം തിരിച്ചറിയാൻ അതുമായി ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തിയത്. 


Also Read: Actress Attack Case | സംവിധായകൻ റാഫിയെ ക്രൈം ബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി; ഓഡിയോയിൽ ഷാഫിയുടെ ശബ്ദവും


കേസിൽ ചോദ്യം ചെയ്യലിനിടെ ബാലചന്ദ്ര കുമാറിനെ (Balachandrakumar) വിളിച്ചുവരുത്താത്തത് സാക്ഷിയുടെ സംരക്ഷണം ഉദ്ദേശിച്ചാണെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ പ്രതികള്‍ക്ക് മുന്നില്‍ ബാലചന്ദ്ര കുമാറിനെ ഇരുത്തുന്നത് ശരിയാകില്ലയെന്നും  ഹൈക്കോടതി വിധിക്ക് ശേഷം ബാലചന്ദ്ര കുമാറിനെ വിളിപ്പിക്കുമെന്നുമാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. അതുകൊണ്ടാണ് ഇന്ന് ആദ്യം പരാതിക്കാരനായ സംവിധായകൻ ബാലചന്ദ്ര കുമാറിനെ കൂടി വിളിപ്പിക്കാ‍ന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും പിന്നീട് വേണ്ടെന്ന് വച്ചത്.  


Also Read: അറിയാം Omicron ൽ നിന്ന് രക്ഷനേടാനുള്ള 5 ലളിതമായ ആയുർവേദ സമ്പ്രദായങ്ങൾ! 


ഇതിനിടെ പ്രതികളുടെ ഒരു വര്‍ഷത്തെ ഫോണ്‍ കോള്‍ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.  അതിൽ ഏറ്റവും കൂടുതല്‍ തവണ വിളിച്ചവരെ അന്വേഷണ സംഘം വിളിച്ചുവരുത്തിയേക്കുമെന്നും സൂചയുണ്ട്.  ഇവരുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്.  കേസിൽ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യുന്ന മൂന്നാം ദിനമാണ്.  അതുകൊണ്ടുതന്നെ ദിലീപിന് ഇന്നത്തെ ദിനം നിർണായകമാകും.  പതിവുപോലെ രാത്രി എട്ട് മണിവരെയായിരിക്കും ചോദ്യം ചെയ്യൽ. 


Also Read: Actress attack case | നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ നീട്ടണമെന്ന സർക്കാരിന്റെ ആവശ്യം തള്ളി സുപ്രീംകോടതി
 
ശേഷം കേസിന്‍റെ അന്വഷണ പുരോഗതിയും ചോദ്യം ചെയ്യലിന്‍റെ വിവരങ്ങളും മുദ്ര വച്ച കവറിലാക്കി നാളെ കോടതിയിൽ നൽകണം.  ഈ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ച ശേഷമായിരിക്കും പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി പ്രസ്താവിക്കുക. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.